ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് ചാനലുകളിൽ രാഷ്ട്രീയചർച്ചകളും അതിലെ വൻ വാഗ്വാദങ്ങളും പതിവുകാഴ്ചയാണ്. എന്നാൽ, ചർച്ച മൂത്ത് ഒപ്പമിരിക്കുന്ന ആളെ ഗ്ലാസെടുത്ത് എറിഞ്ഞാലോ...അങ്ങനെയൊരു കാഴ്ചയാണ് ന്യൂസ് 24 എന്ന ഹിന്ദി ചാനലിൽ സംഭവിച്ചത്.
കോൺഗ്രസ് വക്താവ് അലോക് ശർമ്മയാണ് തന്റെ മുന്നിലുണ്ടായിരുന്ന വെള്ളം നിറച്ച ഗ്ലാസ് ബി.ജെ.പി നേതാവ് കെ.കെ.ശർമ്മക്ക് നേരെ എറിഞ്ഞത്. അലോക് വർമയെ 'രാജ്യദ്രോഹി' എന്ന് ബിജെപി നേതാവ് ആവർത്തിച്ച് വിളിച്ചതാണ് പ്രകോപനത്തിന് കാരണം. എന്നാൽ, ഉന്നംതെറ്റി ഗ്ലാസും വെള്ളവും വീണത് അവതാരകന്റെ ദേഹത്തേക്കായിരുന്നു എന്ന് മാത്രം. തുടർന്ന് അവതാരകൻ തന്റെ വസ്ത്രം മാറ്റി വന്ന ശേഷം ചർച്ച തുടരുകയും ചെയ്തു.