മാലദ്വീപ്: ഇന്ത്യൻ സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മാലദ്വീപിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് വിജയം. 87 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 60 എണ്ണത്തിലും സോലിഹിന്റെ പാർട്ടി മുന്നേറുന്നുവെന്നാണ് പുറത്തുവന്ന ഫലസൂചനകൾ വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് ഒരു പാർട്ടി ഒറ്റയ്ക്ക് മാലദ്വീപ് പാർലമെന്റിൽ ഭൂരിപക്ഷം നേടുന്നത്. വോട്ടെടുപ്പ് ശനിയാഴ്ചയാണ് അവസാനിച്ചത്. പത്ത് പാർട്ടികളിലായി 386 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് അബ്ദുള്ള യമീനെ അട്ടിമറിച്ചാണ് സോലിഹ് പ്രസിഡന്റായത്.