ആലപ്പുഴ: പ്രമുഖ സാഹിത്യകാരൻ ആലപ്പുഴ സീവ്യൂ വാർഡിൽ മാർട്ടിൻ ഈരേശേരിൽ (72) നിര്യാതനായി. എഴുപതുകളിൽ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിരവധി കഥകളും ലേഖനങ്ങളുമെഴുതിയിട്ടുണ്ട്..
ദാമ്പത്യശാസ്ത്രം,മാർട്ടിന്റെ 'വംശം' എന്നിവയാണ് പ്രധാന കൃതികൾ.കൊച്ചിയിലെ ചെല്ലാനത്താണ് ജനനം. നീതിന്യായ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.ആലപ്പുഴയിലെ മുപ്പാലത്തിനു കിഴക്കുവശമുള്ള ഗുജറാത്തി സ്ട്രീറ്റിലായിരുന്നു താമസം. ഭാര്യ: ഗ്രേയ്സ്. മക്കൾ: മനു,മധു.