congress-

ന്യൂഡൽഹി: ദാരിദ്ര്യ നിർമാർജ്ജനത്തിനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിയിലൂന്നി കോൺഗ്രസിന്റെ പ്രചാരണ മുദ്രാവാക്യം പുറത്തിറങ്ങി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന വാചകമാണ് മുദ്രാവാക്യമായി പുറത്തിറക്കിയത്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു മുദ്രാവാക്യം പുറത്തിറക്കിയത്.

'കോൺഗ്രസ് ഭരണത്തിൽ ദാരിദ്രത്തെ ഇല്ലാതാക്കും, സ്വപ്നം ‍ഞങ്ങൾ സാക്ഷാത്കരിക്കും. .#AbHogaNYAY ' കോൺഗ്രസ് ട്വിറ്ററിൽ കുറിക്കുന്നു. 'അന്യായ'ത്തിന് മറുപടിയുമായി നീതി നിങ്ങൾക്ക് ലഭിക്കാൻ കോൺഗ്രസിന് വോട്ടു ചെയ്യൂ എന്ന ആഹ്വാനമാണ് പ്രചാരണ വാചകത്തിലൂടെ കോൺഗ്രസ് ഉദ്ദേശിക്കുന്നത്. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തി​റ​ക്കു​ന്ന ഗാ​ന​ങ്ങ​ളി​ലും പോ​സ്റ്റ​റു​ക​ളി​ലും ബാ​ന​റു​ക​ളി​ലും മു​ദ്രാ​വാ​ക്യം പ്രധാന ഘടകമാകും.

അധികാരത്തിലെത്തിയാൽ ദരിദ്രരായ 20 ശതമാനം ഇന്ത്യക്കാർക്ക് വർഷം 72,000 രൂപ നൽകുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന് കോൺഗ്രസ് വാഗ്‍ദാനം നൽകിയിരുന്നു. ഈ പദ്ധതിയുടെ പേര് തന്നെയാണ് കോൺഗ്രസ് പ്രചാരണ വാചകമായി ഉയർത്തിക്കാട്ടിയിരിക്കുന്നത്. പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ലി​യ ച​ല​ന​മു​ണ്ടാ​ക്കി​യെ​ന്ന സ​ർ​വേ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി മു​ഖ്യ​പ്ര​ചാ​ര​ണ​മാ​ക്കാൻ ​ കോ​ൺ​ഗ്ര​സ് നീ​ക്കം തു​ട​ങ്ങി​യ​ത്.

ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​ന്റെ​യും വി​ഷ​യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലൂ​ടെ മേം ​ഭി ചൗ​ക്കി​ദാ​ർ എ​ന്ന ബി.​ജെ​.പി പ്ര​ചാ​ര​ണ​ത്തെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു.

പ്രചാരണ വാചകത്തോടൊപ്പം കോൺഗ്രസ് പ്രചാരണ ഗാനവും പുറത്തിറക്കിയിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് പ്രചാരണ ഗാനം എഴുതിയത്.