തൃശൂർ: ''ഞാൻ തൃശിവപേരൂരുകാരുടെ മുന്നിൽ കേരളത്തിന്റെ ഒരു പരിച്ഛേദത്തിനോടാണ് ശബരിമലയുടെ പശ്ചാത്തലത്തിൽ വോട്ടിനു വേണ്ടി അപേക്ഷിക്കുന്നത്. എന്റെ അയ്യൻ, എന്റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ എന്റെ വികാരമാണെങ്കിൽ, ഈ കിരാതസർക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതത്തിൽ മുഴുവൻ, അയ്യന്റെ ഭക്തർ അത് അലയടിപ്പിച്ചിരിക്കും."- സുരേഷ് ഗോപി പറഞ്ഞു. തന്റെ പ്രചാരണവേളകളിൽ ശബരിമല ചർച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് വിവാദ പരാമർശം അദ്ദേഹം പൂർത്തിയാക്കിയത്.