vadra

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി താൻ പ്രചാരണത്തിനിറങ്ങുമെന്ന് റോബർട്ട് വാദ്ര. ഏപ്രിൽ 10, 11 തീയതികളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കുമൊപ്പം താനും എത്തുമെന്നും വാദ്ര പറഞ്ഞു. എന്നാൽ വാദ്രയെ പരിഹസിച്ച് കേന്ദമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. വാദ്രയ്ക്ക് എവിടെ വേണമെങ്കിലും പോകാം. പക്ഷെ അയാൾ എത്തുമ്പോൾ ജനങ്ങൾ തങ്ങളുടെ ഭൂമിയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുന്നത് നല്ലതാണെന്നാണ് സ്മൃതിയുടെ പരിഹാസം.