pak

ഇസ്ലാമാബാദ് :ജമ്മു കാശ്മീരിനു പ്രത്യേകാധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ ലംഘിക്കുന്ന നീക്കമാണിത്.കാശ്മീരികളും ഇതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയും രംഗത്തെത്തിയിരുന്നു. ഭരണഘടനയിലെ 370-ാം അനുച്ഛേദം അസാധുവാക്കുന്ന പക്ഷം ജമ്മു കശ്മീരും കേന്ദ്ര സർക്കാരും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്നും മുഫ്തി ശനിയാഴ്ച പറഞ്ഞു.