ബാഴ്സലോണ : കഴിഞ്ഞ രാത്രി സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരം കാണാൻ വിശിഷ്ടാതിഥിയായി എത്തിയത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. ക്ളബിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ദ്രാവിഡിന് ജഴ്സി സമ്മാനിക്കുകയും ചെയ്തു. മെസിയുടെയും സുവാരേസിന്റെയും മത്സരം നേരിട്ടുകണ്ടത് സന്തോഷകരമായ അനുഭവമാണെന്ന് ദ്രാവിഡ് പറഞ്ഞു.