സൗദി അറേബ്യയിലേക്ക് നിരവധി തൊഴിലവസരങ്ങൾ തുറക്കുകയാണ് ഒഡെപെക്. ഇ ആർ പി എ എ എക്സ് ഡെവലപ്പർ, ഓറക്കിൾ ആൻഡ് എസ്.ക്യു.എൽ ഡെവലപ്പർ, വെബ് ഡെവലപ്പർ, മെഡിക്കൽ റെക്കോർഡ് എൻകോഡർ, ബില്ലിംഗ് ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവുകൾ.ഇആർപി ആക്സ് ഡെവലപ്പർ 3 ഒഴിവുണ്ട്. (കസ്റ്റമൈസിംഗ് മൈക്രോസോഫ്റ്റ് ഡൈനാമിക്സ് ആക്സ്, 365 ഇആർപി എക്സിസ്റ്റിംഗ് മൊഡ്യൂൾസ് (എച്ച് ആർ, പേയ്റോൾ, ഇൻവെന്ററി, ജിഎൽ, എആർ, എപി, ബഡ്ജറ്റിംഗ്…),യോഗ്യത: ബിഎസ്സി /ബിഇ കമ്പ്യൂട്ടർ സയൻസ്, ഇആർപി സിസ്റ്റം പരിജ്ഞാനം(എച്ച് ആർ, ജിഎൽ, എആർ, എപി, സപ്ളൈ ചെയിൻ...) 4 – 8 വർഷം തൊഴിൽ പരിചയം.ശമ്പളം: 5000 – 7000 സൗദിറിയാൽ. ഓറക്കിൾ, എസ് ക്യു എൽ സെർവർ ആൻഡ് വെബ് ആപ്ളിക്കേഷൻ ഡെവലപ്പർ 3 ഒഴിവുണ്ട്. ഡെവലപ്പർ കസ്റ്റമൈസ് , ബിൽഡ്, , ബില്ലിംഗ് ആൻഡ് ഇൻഷുറൻസ് മൊഡ്യൂൾ, ഹെൽത്ത് റിലേറ്റഡ് മൊഡ്യൂൾ , വെബ് ആൻഡ് മൊബൈൽ ആപ്പ്)
യോഗ്യത: ബിഎസ്സി /ബിഇ കമ്പ്യൂട്ടർ സയൻസ്,ഹോസ്പിറ്റൽ /ഹെൽത്ത് കെയർ പ്രൊവൈഡർപരിജ്ഞാനം. മെഡിക്കൽ റെക്കോർഡ് എൻകോഡർ 2 ഒഴിവുകൾ : മെഡിക്കൽ കോഡിംഗ് ഐസിഡി-10 ൽ ഡിപ്ളോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ബില്ലിംഗ് ക്ളാർക്ക്/സൂപ്പർവൈസർ : 3 ഒഴിവ്. കൊമേഴ്സ്/ അക്കൗണ്ടൻസി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സ്വകാര്യ ആശുപത്രികളിൽ 5 – 10വർഷത്തെ ബില്ലിംഗ് സിസ്റ്റം എക്സ്പീരിയൻസ് .എല്ലാ തസ്തികകളിലും പ്രായപരിധി: 30-40. ഇംഗ്ളീഷ് അറിഞ്ഞിരിക്കണം. അപേക്ഷിക്കാൻ താത്പര്യമുള്ളവർ gcc@odepc.in എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 12. വിശദവിവരങ്ങൾക്ക്: http://odepc.kerala.gov.in/
യു.കെയിൽ നഴ്സ് ആകാം
യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള ആശുപത്രികളിലേക്കു നഴ്സുമാരെ സംസ്ഥാന സർക്കാർസ്ഥാപനമായ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. നഴ്സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെയാണ് ആവശ്യം. IELTS/OET പരീക്ഷയിൽ നിശ്ചിത സ്കോർ നേടിയവർക്ക് ഉടൻ നിയമനം ലഭിക്കും. ഇങ്ങനെയുള്ള ഉദ്യോഗാർഥികൾ ഒ.ഡി.ഇ.പി.സിയിൽ ഉടൻ ബന്ധപ്പെടേണ്ടതാണ്.
IELTS/OET ൽ നിശ്ചിത സ്കോർ ലഭിക്കാത്തവർക്ക് പ്രത്യേക പരിശീലനവും ഒഡിഇപിസി നൽകി വരുന്നു. IELTS/OET പരിശീലനം, ഇന്റർവ്യൂ NMC രജിസ്ട്രേഷൻ, വിസ, യാത്ര ഇവയെല്ലാം ഒഡിഇപിസിയുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. NMC രജിസ്ട്രേഷന്റെ ഭാഗമായുള്ള IELTS/OET എന്നീ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനവും സൗജന്യ വീസ, സൗജന്യ എയർ ടിക്കറ്റ്,യുകെയിൽ മൂന്നു മാസത്തെ സൗജന്യതാമസം എന്നിവയും ഈ പ്രോഗ്രാമിന്റെ സവിശേഷതകളാണ്. തികച്ചും സൗജന്യമായ ഈ നിയമനം മുഖേന വർഷം തോറും 500 നഴ്സുമാർക്കെങ്കിലും അവസരം ലഭിക്കും. സർക്കാർ സർവീസിലുള്ള നഴ്സുമാർക്ക് ഈ പദ്ധതി അനുസരിച്ച് യുകെയിൽ ജോലി ചെയ്യുന്നതിനു മൂന്നു വർഷത്തെ അവധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. glp@odepc.inഎന്ന ഇ- മെയിലിലും ബന്ധപ്പെടാവുന്നതാണ്.
നോർക്ക റിക്രൂട്ട്മെന്റ് സൗദി അൽ മവ്വാസാത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ
സൗദി അൽ മവ്വാസാത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിരവധി തൊഴിലവസരങ്ങൾ. നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. പുരുഷന്മാർക്കാണ് അവസരം. ഇ ആർ പി എ എഎക്സ് ഡെവലപ്പർ, ഓറക്കിൾ ആൻഡ് എസ്.ക്യു.എൽ ഡെവലപ്പർ, വെബ് ഡെവലപ്പർ, മെഡിക്കൽ റെക്കോർഡ് എൻകോഡർ, ബില്ലിംഗ് ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവുകൾ.ഇആർപി ആക്സ് ഡെവലപ്പർ 3 ഒഴിവുണ്ട്. (കസ്റ്റമൈസിംഗ് മൈക്രോസോഫ്റ്റ് ഡൈനാമിക്സ് ആക്സ്, 365 ഇആർപി എക്സിസ്റ്റിംഗ് മൊഡ്യൂൾസ് (എച്ച് ആർ, പേയ്റോൾ, ഇൻവെന്ററി, ജിഎൽ, എആർ, എപി, ബഡ്ജറ്റിംഗ്…),യോഗ്യത: ബിഎസ്സി /ബിഇ കമ്പ്യൂട്ടർ സയൻസ്, ഇആർപി സിസ്റ്റം പരിജ്ഞാനം(എച്ച് ആർ, ജിഎൽ, എആർ, എപി, സപ്ളൈ ചെയിൻ...) 4 – 8 വർഷം തൊഴിൽ പരിചയം.ശമ്പളം: 5000 – 7000 സൗദിറിയാൽ.
ഓറക്കിൾ, എസ് ക്യു എൽ സെർവർ ആൻഡ് വെബ് ആപ്ളിക്കേഷൻ ഡെവലപ്പർ 3 ഒഴിവുണ്ട്. വിഷ്വൽ സ്റ്റുഡിയോ, നെറ്റ്, ജാവ എപിഎൽ, എസ്ക്യൂഎൽ ആൻഡ് ഓറക്കിൾ ഡെവലപ്മെന്റ്
, ഡെവലപ്പർ കസ്റ്റമൈസ് , ബിൽഡ്, , ബില്ലിംഗ് ആൻഡ് ഇൻഷുറൻസ് മൊഡ്യൂൾ, ഹെൽത്ത് റിലേറ്റഡ് മൊഡ്യൂൾ , വെബ് ആൻഡ് മൊബൈൽ ആപ്പ്) യോഗ്യത: ബിഎസ്സി /ബിഇ കമ്പ്യൂട്ടർ സയൻസ്,ഹോസ്പിറ്റൽ /ഹെൽത്ത് കെയർ പ്രൊവൈഡർപരിജ്ഞാനം.
മെഡിക്കൽ റെക്കോർഡ് എൻകോഡർ 2 ഒഴിവുകൾ : മെഡിക്കൽ കോഡിംഗ് ഐസിഡി-10 ൽ ഡിപ്ളോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ബില്ലിംഗ് ക്ളാർക്ക്/സൂപ്പർവൈസർ : 3 ഒഴിവ്. കൊമേഴ്സ്/ അക്കൗണ്ടൻസി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
സ്വകാര്യ ആശുപത്രികളിൽ 5 – 10വർഷത്തെ ബില്ലിംഗ് സിസ്റ്റം എക്സ്പീരിയൻസ് .എല്ലാ തസ്തികകളിലും പ്രായപരിധി: 30-40. ഇംഗ്ളീഷ് അറിഞ്ഞിരിക്കണം. അപേക്ഷിക്കാൻ താത്പര്യമുള്ളവർ healthsector.norka@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 10. വിശദവിവരങ്ങൾക്ക്: https://norkaroots.org/
കുവൈറ്റിൽ ഗാർഹിക തൊഴിൽ നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
കുവൈറ്റിൽ ഗാർഹികജോലികൾക്കായി കേരളത്തിൽ നിന്ന് വനിതകളെ റിക്രൂട്ട് ചെയ്യുന്നു. നോർക്ക റൂട്ട്സും കുവൈറ്റ് സർക്കാർ അംഗീകരിച്ച അൽ-ദുറ കമ്പനിയുമാണ് റിക്രൂട്ട് ചെയ്യുന്നത്.
110 കുവൈറ്റ് ദിനാറാണ് ശമ്പളം. തൊഴിൽ പരിചയം ആവശ്യമില്ല. യോഗ്യത: എസ്.എസ്.എൽ.സി. സ്ത്രീകൾക്കാണ് അവസരം. പ്രായം: 30-45. ഏപ്രിൽ 25 വരെ അപേക്ഷിക്കാം. സൗജന്യ വിസ, വിസ സ്റ്റാമ്പിംഗ്, മെഡിക്കൽ ചെക്ക് അപ്, എയർ ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവ ലഭിക്കും. വിശദമായ ബയോഡാറ്റ norkadsw@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം.
സൗദിയിൽ ഡോക്ടർ നിയമനം
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഡോക്ടർമാരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ്, കൺസൾട്ടന്റ്സ് എന്നീ വിഭാഗങ്ങളിലാണ് നിയമനം. റിയാദിലെ വിവിധ ആശുപത്രികളിൽ നിയമനം ലഭിക്കും.
യോഗ്യത: എംബിബിഎസ്/എംഎസ്/പിഎച്ച്ഡി ഡോക്ടേഴ്സ് കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ്.സ്പെഷ്യലൈസേഷൻ: അനസ്തേഷ്യ, അനസ്തേഷ്യ കൺസൾട്ടന്റ്, ബയോകെമിസ്റ്റ്, ബ്ളഡ് ബാങ്ക്, കാർഡിയോളജി, ക്ളിനിക്കൽ പതോളജി, എമർജൻസി മെഡിസിൻ, എമർജൻസി മെഡിസിൻ (പീഡിയാട്രിക്) - കൺസൾട്ടന്റ് ആൻഡ് സ്പെഷ്യലിസ്റ്റ്, എൻഡോക്രിനോളജി പീഡിയാട്രിക്, ഇഎൻടി, ഗാസ്ട്രോഎന്ററോളജി, ജനറൽ സർജറി, ഹെമറ്റോളജി, ഐഎസിയു, ഇന്റേണൽ മെഡിസിൻ, നിയോനറ്റോളജി, നെഫ്രോളജി- പീഡിയാട്രിക് , ന്യൂറോളജി, ന്യൂറോ സർജറി, ഒബ്സെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓഫ്താൽമോളജി, ഓർത്തോപീഡിക് സർജറി -പീഡിയാട്രിക്, ഓർത്തോപീഡിക് ഫൂട്ട് ആൻഗിൾ, ഓർത്തോപീഡിക് സർജറി സ്പൈൻ, ഓർത്തോപീഡിക്സ്, പീഡിയാട്രിക് കാർഡിയോളജി, പിഐസിയു, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പ്ളാസ്റ്റിക് സർജറി, പൾമണോളജി, പൾമണോളജി-പീഡിയാട്രിക്, റേഡിയോ ഡയഗ്നോസിസ്, തൊറാസിസ് സർജറി, യൂറോളജി, വാസ്കുലാർ സർജറി . രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്.
ഇന്റർവ്യൂ : ഏപ്രിൽ 15, 16 തീയതികളിൽ ഹൈദ്രാബാദിൽ. ഏപ്രിൽ 18 ന് അഹമ്മദാബാദിൽ. ഏപ്രിൽ 20,21 തീയതികളിൽ മുംബൈ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ,എക്സ്പീരിയനൻസ് സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്, ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ്എന്നിവ ഒഡെപെക്കിന്റെ saudimoh2019.odepc@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 13. വെബ്സൈറ്റ് : odepc.kerala.gov.in. നോർക്കാറൂട്ട്സിന്റെ ഇമെയിൽ: saudimoh.norka@gmail.com.അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 12.
സെർക്കോ ഗ്രൂപ്പ്
സെർക്കോ ഗ്രൂപ്പ് യുഎഇലേക്കും സൗദിയിലേക്കും നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എയർട്രാഫിക് കൺട്രോൾ ഓഫീസർ, എയർ ട്രാഫിക് സേഫ്റ്റി , കമ്മ്യൂണിക്കേഷൻ എൻജിനീയർ, ഫെസിലിറ്റീസ് ഓഫീസർ, ടെക്നിക്കൽ അപ്രന്റീസ്, സോഫ്റ്റ് സർവീസ് സൂപ്പർവൈസർ, ട്രാൻസ്ഫോർമേഷൻ മാനേജർ , എൻജിനീയറിംഗ് സ്റ്റാൻഡേർഡ്സ് മാനേജർ, അസറ്റ് മാനേജ്മെന്റ് മാനേജർ, അസറ്റ് മാനേജ്മെന്റ് എക്സ്പേർട്ട്, സീനിയർ സിസ്റ്റം എൻജിനീയറിംഗ് സ്പെഷ്യലിസ്റ്റ്, ഐടി അസറ്റ് ആപ്ളിക്കേഷൻ എക്സ്പേർട്ട്, ഐടി അസറ്റ് ഇൻഫ്രാസ്ട്രക്ചർ എക്സ്പേർട്ട് എന്നിങ്ങനെയാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്: www.serco.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങളറിയാനും https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഒമാൻ എയറിൽ അവസരങ്ങൾ
ഒമാൻ എയറിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം.
ഇ കൊമേഴ്സ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് എക്സ്പേർട്ട്, അസോസിയേറ്റ് ഇന്റേണൽ ഓഡിറ്റർ, സൂപ്പർവൈസർ- ഗസ്റ്റ് സർവീസ് , ഡെസേർട്ട് ഓപ്പറേഷൻ, കാർഗോ കസ്റ്റം ക്ളിയറൻസ് കാർഗോ, ഡാറ്റ ക്വാളിറ്റി കൺട്രോൾ കാർഗോ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.omanair.com/.
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങളറിയാനും /omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.