mk-ragahvan-

കോഴിക്കോട്: ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണ സംഘം കോഴിക്കോട് ലോക്സഭാ മണ്ഡലംയു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനിൽനിന്ന് മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നാലു പേരടങ്ങുന്ന സംഘം ഏകദേശം ഒരു മണിക്കൂറോളം ചിലവഴിച്ചാണ് മൊഴിരേഖപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട യാഥാർത്ഥ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. വീഡിയോ പുറത്തുവിട്ട ചാനലും അന്വേഷണ പരിധിയിലാണ്. ഹിന്ദി ചാനൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പരാതികളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. എംകെ രാഘവൻ നൽകിയ പരാതിയും എൽ.ഡി.എഫ് നൽകിയ പരാതിയും. ഡി.സി.പി. പി. വാഹിദിനാണ് അന്വേഷണച്ചുമതല.