sitaram-yechuri

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കേന്ദ്രത്തിലെ സഖ്യസാധ്യതകളെ ബാധിക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോൺഗ്രസ് വഞ്ചകരാണെന്ന് കരുതുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരവരുടേതായ രാഷ്ട്രീയ താൽപര്യങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയും കോൺഗ്രസും ചതിച്ചെന്ന് പറയാനാകില്ല. കോൺഗ്രസിന്റെ താൽപര്യം ഇടതുപക്ഷത്തെ പരാജയപ്പെടുത്തലാണോ അതോ ബി.ജെ.പിയെ പരാജയപ്പെടുത്തലാണോ എന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു. ഏതായാലും കേന്ദ്രത്തിൽ ബി.ജ.പിക്കെതിരെ ഒരു ബദൽ സർക്കാർ വരും എന്നാൽ അതിന് നേതൃത്വം നൽകുക കോൺഗ്രസ് തന്നെ ആകണമെന്നില്ലെന്നും യെച്ചുരി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.