ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലാണ് സംസ്ഥാനമെങ്ങും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ പ്രചരണങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷനും നിലവിലെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്കൊപ്പം പ്രചരണ പരിപാടികളിൽ സജീവമായി പ്രിയങ്കയും ഉണ്ട്. പ്രിയങ്കെയെത്തുന്ന പ്രചരണ പരിപാടികൾക്കും റോഡ് ഷോയ്‌ക്കും വൻ ജനക്കൂട്ടമാണ് എത്തുന്നത്. വയനാട്ടിൽ രാഹുൽ തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാനെത്തിയപ്പോൾ പ്രിയങ്കയുമൊപ്പമുണ്ടായിരുന്നു. വൻ ജനക്കൂട്ടമാണ് ഇരുവരെയും സ്വീകരിക്കാനെത്തിയത്.
ഗാസിയാബാദിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രിയങ്ക റോഡ് ഷോ നടത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. റോഡിന്റെ ഇരുവശവും നിൽക്കുന്ന വൻ ജനാവലിയിൽ നിന്ന് പ്രിയങ്കയെ അണിയിക്കാൻ ജമന്തി മാലയുമായി ഒരു യുവാവ് എത്തി. പൊക്കം കുറഞ്ഞ യുവാവ് ആൾക്കൂട്ടത്തിനിടയിൽ മാലയുമായി നിൽക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ വണ്ടിയിലിരുന്ന് പ്രിയങ്ക യുവാവിനെ വിളിക്കുകയായിരുന്നു.
എന്നാൽ, പൊക്കക്കുറവ് മൂലം അയാൾക്ക് പ്രിയങ്കയെ മാലയണിയിക്കാൻ സാധിച്ചില്ല. ഉടൻ തന്നെ സമീപത്തു നിന്നവർ അയാളെ എടുത്തുയർത്തി പ്രിയങ്കയുടെ സമീപം എത്തിച്ചു. അയാൾ കഴുത്തില്‍ മാലയിയിച്ചതും പ്രവർത്തകർ ആവേശത്തിലായി. മാലയണിയിച്ച് മടങ്ങും വഴി പ്രവർത്തകന്റെ പേരു ചോദിക്കാനും പ്രിയങ്ക മറന്നില്ല.
An incredible amount of love & support shown for Smt. @priyankagandhi's & Congress candidate Smt. Dolly Sharma's road show in UP. pic.twitter.com/pDKSTd9BSI
— Congress (@INCIndia) April 5, 2019