mother

കേരളത്തെ നടുക്കിയ തൊടുപുഴ സംഭവത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ പ്രതികരിക്കുകയാണ്. മരണത്തോട് മല്ലിട്ട് ഒടുവിൽ ഏഴുവയസുകാരൻ വിധിക്ക് കീഴടങ്ങിയപ്പോൾ അതുവരെ കുഞ്ഞുജീവന് വേണ്ടി പ്രാർത്ഥിച്ചവർ അവനെ മരണത്തിന് കാരണക്കാരായ പ്രതി അരുണിനെയും അമ്മയെയും ശപിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലും പ്രമുഖരടക്കം അവരുടെ രോഷം പങ്കുവച്ചിട്ടുണ്ട്. സിനിമാതാരമായ അഞ്ജലി അമീറിന്റെ കുറിപ്പും ശ്രദ്ധേയമായി.''ആർക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം.''എന്നാണ് അവർ എഴുതിയിട്ടുള്ളത്. നിരവധി പേരാണ് നന്മനിറഞ്ഞ താരത്തിന്റെ മനസിനോട് ഐക്യപ്പെട്ട് കമന്റുകൾ രേഖപ്പെടുത്തുന്നത്.