കറുകച്ചാൽ : ബസിൽ സ്ത്രീയോട് സംസാരിക്കുന്നയാൾ പൂവാലനാണെന്ന് തെറ്റിദ്ധരിച്ച് പ്രശ്നത്തിൽ ഇടപെട്ടയാൾക്ക് കിട്ടിയ അടിയുടെ പൂരം. ചങ്ങനാശേരി പൊൻകുന്നം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമസ്ഥനാണ് തന്റെ ബസിലെ ഒരു യാത്രക്കാരിയോട് ഒരാൾ കുറച്ച് നേരമായി സംസാരിക്കുന്നത് കണ്ടത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ സ്ത്രീയോട് സംസാരിക്കുന്നയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കുകയും സ്ത്രീകളെ ശല്യം ചെയ്യാതെ പിന്നിൽ പോയിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാതെ ഉടമയോട് യാത്രക്കാരൻ കയർക്കുകയായിരുന്നു. സ്വന്തം ഭാര്യയോടാണ് താൻ സംസാരിക്കുന്നത് എന്ന് യാത്രക്കാരൻ വെളിപ്പെടുത്തിയതോടെ വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ബസ് ഉടമയ്ക്ക് നേരെ തിരിഞ്ഞു. രാത്രിയാത്രയിൽ മദ്യപിച്ച് ബസിലുണ്ടായിരുന്ന ബസ് ഉടമയെ കൈയ്യേറ്റം ചെയ്യാനും മുതിർന്നു. ഇതേ തുടർന്ന് ബസ് ഉടമയുടെ യാത്ര ഡ്രൈവറുടെ സീറ്റിനടുത്തേയ്ക്ക് മാറ്റുകയായിരുന്നു.