1. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മുഴുവന്‍ എം പാനലുകാരേയും പിരിച്ചു വിടണം എന്ന് ഹൈക്കോടതി. 1565 ഡ്രൈവര്‍മാരെ പിരിച്ചു വിടണം. 2455 ഒഴിവുകളില്‍ പി.എസ്.സി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരം നിയമിക്കണം എന്നും കോടതി. ഉത്തരവ്, പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍. നേരത്തെ കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു
2. കിഫ്ബി വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ ലക്ഷ്യം, സംസ്ഥാനത്ത് വികസനം തടയുക. അക്കാര്യത്തില്‍ ബി.ജെ.പിയും പ്രതിപക്ഷവും ഒറ്റക്കെട്ട്. എന്ത് വിവാദം ഉണ്ടാക്കിയാലും വികസനം തടയാന്‍ കഴിയില്ല. കിഫ്ബി പ്രവര്‍ത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്. മസാല ബോണ്ടിലെ ഫണ്ട് ഉപയോഗിക്കുന്നത് വികസനത്തിന് വേണ്ടി എന്നും പിണറായി
3. സി.ഡി.പി.ക്യു 21 ലക്ഷം കോടി രൂപ ആസ്തിയുള്ള വലിയ കമ്പനി. ലോകത്തിന്റെ പല ഭാഗങ്ങളിലും സി.ഡി.പി.ക്യു നിക്ഷേപം നടത്തിയിട്ടുണ്ട്. പലിശ അടക്കം റിസര്‍വ് ബാങ്കുമായി തീരുമാനിച്ചാണ് ആലോചിച്ചത്. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സി.ഡി.പി.ക്യൂ എന്നും മുഖ്യമന്ത്രി. എസ്.എന്‍.സി ലാവ്ലിനുമായി പങ്കാളിത്തമുള്ള കമ്പനി, മസാല ബോണ്ട് വാങ്ങിയ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദൂരുഹം എന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയും ആയാണ് പിണറായി വിജയന്‍ രംഗത്ത് എത്തിയത്
4. ചെന്നൈ-സേലം ഹരിത ഇടനാഴി പദ്ധതിയില്‍ തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി. ചെന്നൈ- സേലം എട്ടുവരി പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഉത്തരവ്, പൂ ഉലകിന്‍ നന്‍പര്‍കള്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച്. ഈ ഹര്‍ജികളില്‍ നേരത്തെ വാദം പൂര്‍ത്തി ആയിരുന്നു എങ്കിലും ഹര്‍ജികള്‍ വിധി പറയാനായി ഇന്നത്തേക്ക് മാറ്റുക ആയിരുന്നു
5. ദേശീയപാതാ അതോരിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം 277 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള എട്ടുവരി പാത ആണ് നിര്‍മ്മിക്കുന്നത്. 10,000 കോടി രൂപ ആണ് പദ്ധതി ചെലവ്. 2,791 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഈ നടപടിക്ക് എതിരെ കര്‍ഷകര്‍ രംഗത്ത് വരിക ആയിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യം ആയാല്‍ ചെന്നൈയ്ക്കും സേലത്തിനും ഇടയില്‍ 60 കിലോമീറ്റര്‍ ദൂരം കുറയും എന്നായിരുന്നു സര്‍ക്കാര്‍ വാദം
6. ഒളികാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എ.സി.പി വാഹിദ്, ഡി.സി.പി ജമാലുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് രാഘവന്റെ കോഴിക്കോട്ടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. വിഷയത്തില്‍ രാഘവന് പറയാനുള്ളത് രേഖപ്പെടുത്തിയെന്നും അത് അടിസ്ഥാനമാക്കി അന്വേഷണം തുടരുമെന്നും വ്യക്തമാക്കി അന്വേഷണ സംഘം.
7. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തനിക്ക് പറയാനുള്ളത് പറഞ്ഞു എന്ന് എം.കെ രാഘവന്‍. ഇനി നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതിയും നീതിന്യായ കോടതിയും തീരുമാനിക്കുമെന്നും മൊഴി നല്‍കിയ ശേഷം എം.കെ രാഘവന്റെ പ്രതികരണം. സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയിലും വിഷയത്തില്‍ ഗൂഡാലോചന ഉണ്ടെന്ന് കാണിച്ച് രാഘവന്‍ നല്‍കിയ പരാതിയിലുമാണ് മൊഴി എടുത്തത്.
8. വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് എം.കെ രാഘവന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വിട്ട ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടറുടെയും മൊഴിയെടുക്കും. പുറത്ത് വന്ന വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിരുന്നു.
9. എടപ്പാളില്‍ നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാ അവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്ക് അകം വിശദീകരണം നല്‍കാന്‍ നിര്‍ദേശം. കമ്മിഷന്‍ അംഗം കെ മോഹന്‍ കുമാര്‍ കേസ് എടുത്തത് പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍. കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്കും കമ്മിഷന്റെ നിര്‍ദേശം.
10. ബാലികയെ മര്‍ദ്ദിച്ചത് സി.പി.എം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ രാഘവന്‍. ക്രൂര മര്‍ദ്ദനം ഏറ്റത് എടപ്പാളില്‍ ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന കുടുംബത്തിലെ പെണ്‍കുട്ടിക്ക്. ആക്രി പെറുക്കരുത് എന്ന് പറഞ്ഞത് കേട്ടില്ല എന്ന് ആരോപിച്ച് കയ്യില്‍ ഉണ്ടായിരുന്ന ചാക്ക് വാങ്ങി തലയ്ക്ക് അടിക്കുക ആയിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ചാക്കിന് അകത്തെ ഇരുമ്പ് കഷണം കൊണ്ട് കുട്ടിയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു
11. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, പ്രചരണം കൊഴുപ്പിച്ച് മുന്നണികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശില്‍ രണ്ട് റാലികളില്‍ പങ്കെടുക്കും. ഇരുവരും എത്തുന്നത്, ഇന്നലെ എസ്.പി- ബി.എസ്.പി സഖ്യത്തിന്റെ ആദ്യ യോഗം നടന്ന സൊഹറന്‍പൂരില്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഏറ്റെടുത്ത ശേഷം ഇരുവരും ഒരുമിച്ച് യു.പിയില്‍ നടത്തുന്ന ആദ്യ തിരഞ്ഞെടുപ്പ് പര്യടനം ആണിത്
12. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം റാലിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിന് നിയമ നടപടി നേരിട്ട ഇമ്രാന്‍ മസൂദ് ആണ് സൊഹറന്‍പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ന്യൂനപക്ഷ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കി ഭിന്നിപ്പിക്കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യും എന്ന് ഇന്നലെ എസ്.പി- ബി.എസ്.പി റാലിയില്‍ മായാവതി പറഞ്ഞിരുന്നു