bjp-release-manifesto

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ശബരിമല ആചാര സംരക്ഷണത്തിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വാഗ്‌ദാനം. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണഘടന സംരക്ഷണം നൽകുമെന്നും,​ ആചാര സംരക്ഷണം ഉറപ്പാക്കുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു. സങ്കൽപ്പ് പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.

രാമക്ഷേത്ര നിർമാണത്തിനുള്ള എല്ലാ വഴികളും തേടും, ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, പൗരത്വ ഭേതഗതി ബിൽ പാസാക്കും തുടങ്ങിയവയാണ് പ്രധാന വാഗ്‌ദാനങ്ങൾ. 60 വയസ് കഴിഞ്ഞ ചെറുകിട ഇടത്തരം കർഷകർക്ക് പെൻഷൻ നൽകും. കർഷകർക്ക് ഒന്നു മുതൽ അഞ്ച് വർഷത്തേക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കും. തുടങ്ങി 75 വാഗ്ദാനങ്ങളുമായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലായതിനാലാണ് 75 ആശയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.