suicide

മലപ്പുറം: നിലമ്പൂരിൽ എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അച്ഛൻ അറസ്റ്റി‌ൽ. എടക്കര കൽക്കുളം സ്വദേശിയായ വേലുക്കുട്ടിയെയാണ് പൊലീസ് പിടികൂടിയത്.

ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് എട്ടുമാസം ഗർഭിണിയായിരുന്ന നിലമ്പൂർ ആഠ്യൻപാറ സ്വദേശിയായ നിഥില (23) കഴിഞ്ഞ മാസമാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ ബന്ധുക്കളുടെ പീഡനം തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തെ തുടർന്നുള്ള അന്വേശഷണത്തിനൊടുവിലാണ് യുവതിയുടെ ഭർത്താവിന്റെ പിതാവ് വേലുക്കുട്ടിയെ പൊലീസ് അറസ്റ്റ്‌ ചെയ്തത്.