മലപ്പുറം: ആനക്കയത്ത് ചെക്ക് പോസ്റ്റിനു സമീപം കടലുണ്ടിപ്പുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. ആനക്കയം ഈരാമുക്ക് ചക്കാലക്കുന്നൻ അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ (13), ഫാത്തിമ നിദ (11) എന്നിവരാണ് മരിച്ചത്. രാവിലെ 11നാണ് അപകടം. ആനക്കയത്ത് ഉമ്മയുടെ വീട്ടിലെത്തിയ ഇവർ ഉമ്മയോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.