ഇഞ്ചി പലതരം ആരോഗ്യഗുണങ്ങളുള്ളതാണ്. ഇഞ്ചി ചേർത്ത ചിലതരം കൂട്ടുകൾ ദഹനപ്രശ്നങ്ങളെ പ്രതിരോധിക്കുകയും വയറിനുണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യും. തേയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ ഒരു കഷണം ഇഞ്ചി ചേർത്ത് തിളപ്പിച്ചെടുത്ത ജിഞ്ചർ ടീ എല്ലാവിധ ദഹനപ്രശ്നങ്ങളെയും പ്രതിരോധിക്കും . ഇഞ്ചിയും തേനും നാരങ്ങനീരും ചേർത്ത മിശ്രിതവും വയറിനെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കും. ഇഞ്ചിയും ഏലക്കയും കുരുമുളകും ചേർത്ത് തിളപ്പിച്ച വെള്ളവും ദഹനേന്ദ്രിയത്തിന്റെ അസ്വസ്ഥതകൾ ഇല്ലാതാക്കും. തൈരിൽ ഇഞ്ചി അരച്ച് ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും. പൈനാപ്പിൾ ജ്യൂസ് അടിച്ച് അൽപം ഇഞ്ചി നീര് മിക്സ് ചെയ്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. നാരങ്ങാ നീരും ഇഞ്ചിയും ചേർത്ത മിശ്രിതം വയറുവേദനയും ദഹനപ്രശ്നങ്ങളും ഇല്ലാതാക്കും. സൂപ്പിനൊപ്പം ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് ദഹനം സുഗമമാക്കും. വയറിന് അസ്വസ്ഥതകളുള്ളപ്പോൾ ഇഞ്ചിനീരിൽ തേൻ ചേർത്തും കഴിക്കാം.