manifesto

തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയ അവസരത്തിൽ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ച് രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രകടന പത്രികകൾ പുറത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രകടന പത്രിക ഇന്നാണ് പുറത്തിറക്കിയത്. രാജ്യത്തെ പ്രധാന രണ്ട് പാർട്ടികളായ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രകടന പത്രികകളുടെ വ്യത്യാസം അവയുടെ കവർ പേജുകളിലൂടെ പറഞ്ഞ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് ജെ.എസ് അടൂർ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ രണ്ട് കവർ പേജുകൾ പറയുന്നുണ്ട് വ്യത്യാസം. ഒന്നിൽ ജന ലക്ഷങ്ങൾ. ജങ്ങളുടെ താഴെ മാത്രം നിൽക്കുന്ന ജനകീയ നേതാവ്.

മറ്റേതിൽ ജനങ്ങൾ സീറോ. ആത്‌മ രതിയുടെയും അഹങ്കാരത്തിന്റെയും ആൾ രൂപം മാത്രം. മാക്സിമം ലീഡർ. പണ്ട് പറഞ്ഞോതൊക്കെ ഇപ്പോഴും സംങ്കൽപ്പത്തിൽ മാത്രം. അദ്ദേഹത്തിന്റെ അല്ഫയും ഒമേഗയും അദ്ദേഹം തന്നെ. എല്ലാം മോഡി മായം. 56 ഇഞ്ചിനു റിട്ടയർ ചെയ്യാൻ നേരമായി. ഫിർ ഓർ ഏക് ബാർ നഹീ ചാഹിയെ, നഹീ ചാഹിയെ

രണ്ടും ഇന്ത്യയുടെ ഭാവിയെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും കടക വിരുദ്ധമായാ വിഷൻ. ജനാധിപത്യം ജനങ്ങളുടേതാണ്. നേതാവിന്റേതല്ല . മാക്സിമം ലീഡറുടെതല്ല. ഫിർ ഏക് ബാർ നഹീ നഹീ ചാഹിയെ.......