ലണ്ടൻ: സ്ലാവിൽ അന്തരിച്ച രാഘവൻ സത്യദേവന്റെ സംസ്കാരം വ്യാഴാഴ്ച ഏപ്രിൽ 11 നു രാവിലെ 11.15നു സ്ലാവ് സെമിട്രി & ക്രിമറ്റൊറിയത്തിൽ (Stoke Rd, Slough, SL2 5AX) വച്ച് നടക്കും. അന്നേ ദിവസം രാവിലെ 9 മുതൽ 10.30 വരെ Weekes Drive Community Centre, Tamarisk Way, SL1 2YN വച്ച് അന്തിമോപചാരം അർപ്പിക്കാനാകും. സംസ്കാരത്തിന് ശേഷം Weekes Drive Community Centre ഒരുക്കുന്ന ലഘുഭക്ഷണം കഴിക്കാനും കുടുംബാംഗങ്ങൾ ക്ഷണിക്കുന്നു.
ഭാര്യ : സരസ്വതി സത്യദേവൻ മക്കൾ: സജീവ് സത്യദേവൻ, സജിത ഷിജു, സജിനി ഗോപിനാഥ്, മരുമക്കൾ: ബിന്ദു സജീവ്, ഷിജു പങ്കജാക്ഷൻ, വിനോദ് ഗോപിനാഥ്. നാട്ടിലെ വിലാസം: സത്യൻ സദനം, കലക്കോട്, കൊല്ലം.