പുതുക്കോട്ട: തമിഴ്നാട്ടിലെ അരന്തംഗിയിൽ തമിഴ് വിപ്ലവനേതാവും ദ്രാവിഡപ്രസ്ഥാന സ്ഥാപകനുമായ ഇ.വി. രാമസാമിയുടെ (പെരിയാർ) പൂർണകായപ്രതിമ തകർത്തു. പ്രതിമയുടെ തല തകർത്ത നിലയിലായിരുന്നു. കഴിഞ്ഞവർഷവും സമാനമായ രീതിയിൽ പെരിയാർ ഉൾപ്പെടെയുള്ളവരുടെ പ്രതിമകൾ വ്യാപകമായി തകർക്കപ്പെട്ടിരുന്നു. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ സംഭവത്തിൽ അപലപിച്ചു.