election-2019

കോഴിക്കോട്: ഒളികാമറ വിവാദത്തിൽ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് എ.സി.പി വാഹിദും ഡി.സി.പി ജമാലുദ്ദീനും മൊഴിയെടുത്തത്.

സി.പി.എം നൽകിയ പരാതിയിലും ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതിയിലുമാണ് അന്വേഷണം. വിവാദവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന് ലഭിച്ച പരാതികൾ പരിശോധനയ്‌ക്കായി ഡി.ജി.പിക്ക് കൈമാറിയിരുന്നു.
ദൃശ്യങ്ങളിൽ കൂട്ടിച്ചേർക്കലുകളും ശബ്‌ദത്തിൽ കൃത്രിമത്വവുമുണ്ടെന്ന് രാഘവൻ പറഞ്ഞു. പൊലീസിന് കൃത്യമായ മൊഴി നൽകിയെന്നും തനിക്കെതിരായ ആരോപണത്തിൽ കോടതിയും ജനകീയ കോടതിയും തീർപ്പു കൽപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒളികാമറാ ദൃശ്യങ്ങളും ചാനലും അന്വേഷണപരിധിയിൽ വരും. യത്ഥാർത്ഥ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എ.സി.പി വാഹിദ് പറഞ്ഞു.