കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്‌ക്കുമെന്ന് സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്‌മയായ കർഷക ജനാധിപത്യ മുന്നണി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽഗാന്ധിയുടെ കർഷക അനുകൂല നിലപാട് പരിഗണിച്ചാണ് തീരുമാനം.
കർഷക ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കർഷക മുന്നേറ്റ യാത്ര നടത്തും. മാർട്ടിൻ തോമസ് ജാഥാ ക്യാപ്ടനും ബിനോയ് തോമസ്, വിനീത് പരുത്തിപ്പാറ എന്നിവർ വൈസ് ക്യാപ്ടന്മാരുമായ യാത്ര 13-നു രാവിലെ പത്തിന് ചെറുപുഴയിൽ ആരംഭിക്കും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ സഞ്ചരിക്കുന്ന ജാഥ 17ന് വൈകിട്ട് ആറിന് സമാപിക്കും.