കൊച്ചി: ഐ.ആർ.സി.ടി.സി തിരുപ്പതി, യൂറോപ്പ്, ബാലി യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. തിരുപ്പതി ബാലാജി ദർശൻ കോച്ച് യാത്ര ഏപ്രിൽ 25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. തിരുമല ശ്രീവെങ്കടേശ്വര ക്ഷേത്രം, ശ്രീകാളഹസ്‌തി ക്ഷേത്രം, തിരുച്ചാനൂർ ശ്രീ പത്‌മാവതി ദേവീക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് 28ന് തിരിച്ചെത്തും. ട്രെയിൻ ടിക്കറ്റ്, താമസം, വാഹനം, തിരുമല ശീഘ്രദർശൻ ടിക്കറ്ര്, ഐ.ആർ.സി.ടി.സി ടൂർ മാനേജരുടെ സേവനം എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. നിരക്ക് 6,665 രൂപ. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് സ്‌റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം.

ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്‌സ്, ജർമ്മനി, സ്വിറ്ര്‌സർലൻഡ്, ഓസ്‌ട്രിയ, ഇറ്റലി, വത്തിക്കാൻ എന്നിവയുൾപ്പെടുന്ന 'മാജിക്കൽ" യൂറോപ്പ് യാത്ര മേയ് 19ന് പുറപ്പെട്ട് ജൂൺ ഒന്നിന് തിരിച്ചെത്തും. ടിക്കറ്ര് നിരക്ക് 2.22 ലക്ഷം രൂപ. ബാലിയിലെ പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാവുന്ന യാത്ര മേയ് 21ന് പുറപ്പെട്ട് 25ന് തിരിച്ചെത്തും. ടിക്കറ്ര് നിരക്ക് 47,150 രൂപ. ബുക്കിംഗിനും വിവരങ്ങൾക്കും: 95678 63245, 95678 63241/42