mayavati

ലഖ്നൗ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാൽ ഇത്തവണ പുതിയ പ്രകടനപത്രിക പുറത്തിറക്കാൻ ബി.ജെ.പിക്ക് ധാർമ്മികമായ അവകാശമില്ലെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. പ്രകടനപത്രികയ്ക്ക് പകരം ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിനുള്ള ധൈര്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി.

''നരേന്ദ്രമോദിയും ബി.ജെ.പിയും ജനങ്ങളെ ഒരു ലജ്ജയുമില്ലാതെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ അവരെ വിശ്വസിക്കില്ല. ഇന്ത്യയിലെ 130 കോടിയോളം ജനങ്ങൾ ഇപ്പോഴും അച്ഛാ ദിൻ വരുമെന്നും 15 ലക്ഷം തങ്ങളുടെ അക്കൗണ്ടിൽ വരുമെന്നും കരുതി കാത്തിരിക്കുകയാണ്. മുതലാളികൾക്കുവേണ്ടിമാത്രം പ്രവർത്തിച്ചതിൽ ബി.ജെ.പി അവരോട് മാപ്പ് പറയണം. " മായാവതി ആവശ്യപ്പെട്ടു.