1. ഇന്ത്യയ്ക്ക് കൈമാറുന്നതിന് എതിരെ വിജയ്മല്യ സമര്‍പ്പി്ച ഹര്‍ജി ലണ്ടന്‍ ഹൈകോടതി തള്ളി. മല്യയുടെ ആവശ്യത്തില്‍ കഴമ്പില്ല എന്ന് നിരീക്ഷണം. അപ്പീലുമായി വിജയ് മല്യയ്ക്ക് യു.കെ സുപ്രീംകോടതി സമീപിക്കാം എന്നും ഉത്തരവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9ന് ആണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടത് 2. ഏക സിവില്‍കോഡ്, രാമക്ഷേത്രം, ദേശസുരക്ഷ എന്നിവ അടക്കം 75 വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന പത്രിക സങ്കല്‍പ് പത്ര് പുറത്തിറക്കി. പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നിവ മുഖ്യ ലക്ഷ്യം. കയറ്റുമതി വരുമാനം ഇരട്ടി ആക്കും. സൗഹൃദാന്തരീക്ഷത്തില്‍ രാമക്ഷേത്രം പണിയും. ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പെന്‍ഷന്‍ ഉറപ്പെന്നും പ്രകടന പത്രിക 3. ശബരിമലയില്‍ വിശ്വാസ, ആചാര സംരക്ഷണം ഉറപ്പു നല്‍കും. ഇതിനായി ഭരണഘടനാ പരിരക്ഷ ഉറപ്പാക്കും. ഏകീകൃത സിവില്‍ കോഡും പൗരത്വബില്ലും നടപ്പാക്കും എന്ന് ഉറപ്പ് നല്‍കുന്ന പ്രകടന പത്രികയില്‍ ഭൂ പരിമധി പരിഗണിക്കാതെ എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ ധനസഹായം നല്‍കും എന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയും സങ്കല്‍പ് പത്രം വാഗ്ദാനം നല്‍കുന്നു. ബി.ജെ.പി ലക്ഷ്യം ദരിദ്രരുടെ ഉന്നമനം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 4. പ്രകടന പത്രിക തയ്യാറാക്കിയത്, ആറ് കോടി ജനങ്ങളുമായി സംസാരിച്ച ശേഷം എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അതിര്‍ത്തി സുരക്ഷിതമായി. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടം ആയിരുന്നു എന്നും. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആക്കും എന്നും അമിത് ഷാ. 2014-ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ 95 ശതമാനത്തിലേറെ നടപ്പാക്കി എന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
5. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം. മാണിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സ തുടരുന്നു. നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരം എന്ന് ബെഡിക്കല്‍ ബുള്ളറ്റിന്‍. മാണിയുടെ രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും സാധാരണ നിലയില്‍ എന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ 6. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഒന്നരമാസം മുന്‍പ്. ദീര്‍ഘകാലമായി ആസ്മ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. അണുബാധ ഉണ്ടാവാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് 7. സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രളയ കാരണം പറഞ്ഞ അമികസ്‌ക്യൂരിയുടെ അഭിപ്രായം ആണ് കെ.പി.സി.സിയ്ക്കും ഉള്ളത്. സി.പി.എം തകര്‍ക്കപ്പെടേണ്ട പാര്‍ട്ടി ആണ് എന്ന അഭിപ്രായം ഇല്ലെന്നും മുല്ലപ്പള്ളിയുടെ കൂട്ടിച്ചേര്‍ക്കല്‍. കേരളത്തില്‍ ഉണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതം ആണ് എന്നായിരുന്നു അമികസ്‌ക്യൂരി റിപ്പോര്‍ട്ട് 8. കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടലിന് കളം ഒരുങ്ങുന്നു. സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരേയും പിരിച്ചു വിടണം എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഇപ്പോള്‍ സര്‍വീസിലുള്ള 1565 ഉദ്യോഗസ്ഥരേയും പിരിച്ചു വിടണം. കോടതി ഉത്തരവ്, പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച്. ഈ മാസം 30ന് അകം നടപടി പൂര്‍ത്തി ആക്കി ഒഴിവുവരുന്ന 2455 തസ്തികകളില്‍ പി.എസ്.സി റാങ്ക്ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണം എന്നും പരാമര്‍ശം 9. നേരത്തെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 3861 താത്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഉത്തരവിന് എതിരെ എം പാനലുകാര്‍ ഹൈക്കോടതിയെ സമീപിച്ചു എങ്കിലും കോടതി ഹര്‍ജി തള്ളുക ആയിരുന്നു 10. സംസ്ഥാനത്ത് സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പുകള്‍ നീട്ടി. ജാഗ്രതാ നിര്‍ദ്ദേശം ഈ മാസം 10വരെ തുടരും. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയരാന്‍ ആണ് സാധ്യത. വയനാട് ഒഴികെ മറ്റ് ജില്ലകളില്‍ താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരും. 11 മണി മുതല്‍ 3 വരെ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം എന്നാണ് കര്‍ശന നിര്‍ദ്ദേശം. 11. ചെന്നൈ-സേലം ഹരിത ഇടനാഴി പദ്ധതിയില്‍ തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി. ചെന്നൈ- സേലം എട്ടുവരി പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഉത്തരവ്, പൂ ഉലകിന്‍ നന്‍പര്‍കള്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച്. ഈ ഹര്‍ജികളില്‍ നേരത്തെ വാദം പൂര്‍ത്തി ആയിരുന്നു എങ്കിലും ഹര്‍ജികള്‍ വിധി പറയാനായി ഇന്നത്തേക്ക് മാറ്റുക ആയിരുന്നു
|