mg-university
MG university

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2017 അഡ്മിഷൻ റഗുലർ, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മേയ് 14ന് ആരംഭിക്കും. പിഴയില്ലാതെ 10 വരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. റഗുലർ വിദ്യാർത്ഥികൾ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 125 രൂപയും അടയ്ക്കണം.

അപേക്ഷ തീയതി നീട്ടി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ 10 വരെ അപേക്ഷിക്കാം.

എം.ബി.എ രജിസ്‌ട്രേഷൻ

സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എം.ബി.എ. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 15 ന് അവസാനിക്കും. www.admission.mgu.ac.in എന്ന ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരത്തിന് ഫോൺ: 9495544375. ഇമെയിൽ: citadhelp@mgu.ac.in

പി.ജി. പ്രവേശനം രജിസ്‌ട്രേഷൻ

പഠനവകുപ്പുകളിലെ എം.എ., എം.എസ്‌സി., എം.ടി.ടി.എം. എൽ.എൽ.എം., എം.എഡ് പ്രവേശന പരീക്ഷയ്ക്ക് 15 വരെ അപേക്ഷിക്കാം. . www.cat.mgu.ac.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 04812733615, ഇമെയിൽ: catcellmguniversity@gmail.com.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എൽ എൽ.ബി. (ത്രിവത്സരം റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ അപേക്ഷിക്കാം.