തൃശൂർ: ചുങ്കത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ 'ഭിഷഗ്വര പ്രമുഖ" അവാർഡ് ഇരിങ്ങാലക്കുട ചുങ്കത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സ്‌നേഹാദരവ്-2019 ചടങ്ങിൽ ഡോ.വി.പി. ഗംഗാധരന് ജസ്‌റ്രിസ് കെ. നാരായണക്കുറുപ്പ് സമ്മാനിച്ചു. ഇരിങ്ങാലക്കുടയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ സേവനമനുഷ്‌ടിക്കുന്നവരെയും ചടങ്ങിൽ ആദരിച്ചു. അവാർഡ് നിർണയ കമ്മിറ്രി അംഗങ്ങളായ ഡോ. വില്ലി ജോർജ്, ഡോ. ടോണി തളിയത്ത് എന്നിവർ സംബന്ധിച്ചു. അഡ്വ. സജി റാഫേൽ, ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി. പോൾ, ചുങ്കത്ത് ജുവലറി മാനേജിംഗ് ഡയറക്‌ടർ രഞ്ജിത് പോൾ എന്നിവർ സംസാരിച്ചു.