കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ബ്രൈഡ്‌സ് ഒഫ് ഇന്ത്യയുടെ ഏഴാം പതിപ്പ് പുറത്തിറക്കി. ഒമ്പത് വ്യത്യസ്‌ത സംസ്‌കാരങ്ങളിലെ വിവാഹാഭരണ ശ്രേണിയാണ് ഏഴാം പതിപ്പിന്റെ ആകർഷണം. 2011ൽ ആരംഭിച്ച ബ്രൈഡ്‌സ് ഒഫ് ഇന്ത്യ ആഭരണ ശ്രേണിക്ക് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ കരുത്തിലാണ് പുതിയ കളക്ഷൻ അവതരിപ്പിച്ചത്.
രാജ്യത്തെ ഓരോ സമൂഹത്തിലെയും വിവാഹ ആചാരങ്ങൾ ആഴത്തിൽ പഠിച്ച്, വധുവിന് ആധികാരികവും ചരിത്രപരവുമായി അനുയോജ്യമായ വിവാഹാഭരണങ്ങളാണ് മലബാർ ഗോൾഡ് ഒരുക്കിയിരിക്കുന്നത്. പാരമ്പര്യത്തിനൊപ്പം നൂതന ആശയങ്ങളെ സമന്വയിപ്പിച്ച പുത്തൻ ഡിസൈനുകൾ നിർമ്മിക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് കഴിഞ്ഞുവെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കന്നട, തമിഴ്, തെലുങ്ക്, മലയാളം കൂടാതെ മറാത്തി, പഞ്ചാബി, ഗുജറാത്തി, ഹിന്ദു മുസ്ളിം, ക്രിസ്‌ത്യൻ സമൂഹത്തിലെ വിവാഹ ആഘോഷങ്ങൾക്ക് അനുയോജ്യമായ ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ സബ് ബ്രാൻഡുകളായ മൈൻ ഡയമണ്ട്‌സ്, അൺകട്ട് ഡയമണ്ടായ ഇറ, ഹെറിറ്രേജ് ജുവലറികളായ ഡിവൈൻ, ഹാൻഡ്‌ക്രാഫ്‌റ്റഡ് ശേഖരമായ എത്തിനിക്‌സ്, അമൂല്യരത്നങ്ങളിൽ തീർത്ത പ്രഷ്യ എന്നിവയും അല്യൂർ, ദിയ ശേഖരങ്ങളും ഓരോ വധുവിന്റെയും മനസ് കീഴടക്കം. ബൈബാക്ക് ഗ്യാരന്റി, ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങിയ വില്‌പനാനന്തര സേവനങ്ങളും മലബാർ ഗോൾഡ് നൽകുന്നുണ്ട്.