കർഷക ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി ബി.ജെ.പി പുറത്തിറക്കിയ സങ്കല്പ് പത്ര്- പ്രകടനപത്രികയിൽ വോട്ട് ഉറപ്പിക്കാനുള്ള മനോഹര വാഗ്‌ദാനങ്ങൾ
കാർഷികം
കാർഷിക ഉത്പന്നങ്ങളുടെ സംഭരണത്തിന് ദേശീയ വേർഹൗസിംഗ് ശൃംഖല
കാർഷിക, ഗ്രാമീണ ഉത്പാദന മേഖലയിൽ 25 ലക്ഷം കോടി രൂപയുടെ നിക്ഷേപം
പലിശ രഹിത കിസാൻ ക്രെഡിറ്റ് കാർഡ്
വിത്തുകളുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കും, എണ്ണക്കുരുക്കളുടെ സ്വയംപര്യാപ്‌തത ഉറപ്പാക്കും
ഗോശാലകളെ ജൈവ കൃഷിയുമായി ബന്ധിപ്പിക്കും
ദേശീയ തേനീച്ച വളർത്തൽ, തേൻ നയം നടപ്പാക്കും
കാർഷിക ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങൾ പരിഹരിക്കാൻ ഡിജിറ്റലൈസേഷൻ
മൃഗങ്ങളെ ശുശ്രൂഷിക്കാൻ മൊബൈൽ വെറ്ററിനറി ഡിസ്‌പെൻസറി
കന്നുകാലികളുടെ ആരോഗ്യം ഉറപ്പാക്കുന്ന പരിശോധനാ സംവിധാനം
ചെറുകിട മത്സ്യത്തൊഴിലാളികൾക്കായി ശീതീകരണ സംവിധാനം മെച്ചപ്പെടുത്താൻ 10,000 കോടിയുടെ മത്സ്യ സമ്പാദ്യ യോജന.
അടിസ്ഥാന മേഖല
2022-ഒാടെ ദേശീയപാതയുടെ ദൈർഘ്യം ഇരട്ടിയാക്കും. എല്ലാ ഗ്രാമങ്ങളിലും റോഡുകൾ, 400 റെയിൽവേ സ്റ്റേഷനുകൾ ആധുനികവത്‌കരിക്കും. മെട്രോ- ട്രെയിൻ- ബസ്- ടാക്‌സി- ആട്ടോ- സൈക്കിൾ ഏകോപന ഗതാഗത സംവിധാനം
ഗ്രാമങ്ങളിൽ ഭാരത്‌നെറ്റ് വഴി അതിവേഗ ഇന്റർനെറ്റ്, ഗ്രാമങ്ങളിൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകൾ
ജനക്ഷേമം
എല്ലാ വീടുകളും വെളിയിട വിസർജ്ജ്യ വിമുക്ത കേന്ദ്രങ്ങളാക്കും. നൂറു ശതമാനം ദ്രവമാലിന്യ നിർവഹണവും മലിനജനത്തിന്റെ പുനരുപയോഗവും
മെഡിക്കൽ ഉപകരണങ്ങൾക്ക് പ്രത്യേക വിലനിർണയം
2025-ഒാടെ രാജ്യത്തെ ക്ഷയരോഗ വിമുക്തമാക്കും
ജനങ്ങളും സർക്കാരും തമ്മിലുള്ള ഇടപെടൽ സുഗമമാക്കാൻ പ്രത്യേക സമിതി
ശാസ്‌ത്ര സാങ്കേതിക, മാനവിക വിഷയങ്ങളിൽ ഇംഗ്ളീഷിൽ നിന്ന് പ്രാദേശിക ഭാഷകളിലേക്ക് തത്‌സമയ തർജ്ജ്മ സാദ്ധ്യമാക്കാൻ പദ്ധതി
കായിക പ്രോത്‌സാഹനത്തിന് ദേശീയ കായിക വിദ്യാഭ്യാസ ബോർഡ്, ഒാരോ ഉപജില്ലയിലും ഒാരോ മിനി സ്‌റ്റേഡിയം
2022- ഒാടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ എല്ലാ ജില്ലയിലും മെഡിക്കൽ കോളേജുകൾ. 2024-ഒാടെ എം.ബി.ബി.എസ് സീറ്റുകൾ ഇരട്ടിയാക്കും.
2024-ഒാടെ 200 കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ സ്‌കൂളുകളും തുറക്കും.
2024- ഒാടെ അടിസ്ഥാന വികസന മേഖലയിൽ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം
2024ഒാടെ 50,000 സ്‌റ്റാർട്ട്അപ്പുകൾ.
ചെറുകിട കച്ചവടക്കാർക്ക് പ്രധാൻമന്ത്രി ശ്രംയോഗി മാൻധാൻ പദ്ധതിക്കു കീഴിൽ പെൻഷൻ
ദേശീയ ട്രേഡേഴ്സ് ക്ഷേമ ബോർഡ് രൂപീകരണം, ചില്ലറ വിപണിക്കായി ദേശീയ നയം.
യുനെസ്‌കോ പൈതൃക വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അന്താരാഷ്‌ട്ര നിലവാരം.