തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് 227 സ്ഥാനാർത്ഥികൾ രംഗത്ത്.ഏറ്റവുംകൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ്. രാഹുൽ ഗാന്ധി ഉൾപ്പെട 20 പേരാണ് വയനാട്ടിൽ മത്സര രംഗത്തുള്ളത്. കോട്ടയത്തുനിന്നാണ് ഏറ്റവും കുറച്ച് പേർ മത്സരിക്കുന്നത്. 7 പേരാണ് മത്സരരംഗത്ത്. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15ഉം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ആകെ 303 പത്രികകളാണ് ലഭിച്ചിരുന്നത്.
ഏപ്രിൽ നാലുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2,61,46,853 വോട്ടർമാരാണുള്ളത്. ഇതിൽ 3,67,818 പേര്‍ യുവ വോട്ടർമാരാണ്. ഇതിന് പുറമെ 73,000 പ്രവാസി വോട്ടർമാരും 173 ട്രാൻസ്‌ജെൻഡർമാരുണ്ട്..19 ട്രാൻസ്‌ജെൻഡറുകളാണ് പുതിയതായി പട്ടികയിൽ പേരു ചേർത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതൽ യുവ വോട്ടർമാരുള്ളത്. 1,25,189 ഭിന്നശേഷിക്കാരും പട്ടികയിൽ ഉൾപ്പെുന്നു, ഇവർ ഏറ്റവും കൂടുതൽ ഉള്ളത് കോഴിക്കോട് ജില്ലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.