1. പാകിസ്ഥാന്റെ എഫ് 16 വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. എഫ് 16 അധിനിവേശ കാശ്മീരില്‍ വീണതിന് വ്യോമസേനയുടെ പക്കല്‍ നിഷേധിക്കാന്‍ കഴിയാത്ത തെളിവുകള്‍ ഉണ്ട്. ഫെബ്രുവരി 27ലെ റഡാര്‍ ചിത്രങ്ങളാണ് സേന പുറത്ത് വിട്ടത്. രഹസ്യം സ്വഭാവം കാരണം വിശദാംശങ്ങള്‍ പുറത്ത് വിടുന്നില്ല. വ്യക്തവും വിശ്വസനയീവുമായ തെളിവാണ് ഉള്ളതെന്നും വ്യോമസേന 2. ഇന്ത്യന്‍ വ്യോമസേനയുടെ പ്രതികരണം, പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ ഒന്നും ഇന്ത്യ തകര്‍ത്തിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിദ്ധീകരണത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ. ആക്രമണം നടന്ന സമയത്ത് രണ്ട് പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍ മിഗ് വിമാനം പറത്തിയ അഭിനന്ദന്‍ വര്‍ധമാനും മറ്റേത് പാക് വിമാനത്തിലെ പൈലറ്റുമെന്ന് വ്യോമസേനയ പറഞ്ഞിരുന്നത്. അമേരിക്കന്‍ പ്രസിദ്ധീകരണമായ ഫോറിന്‍ പോളിസിയാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ പുറത്ത് വിട്ട തെളിവുകള്‍ ഈ വാദം പാടെ തള്ളുന്നത്. 3 ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം മൂല്യ നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കി കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍. നടപടി, വിവാദ ചോദ്യത്തില്‍ പി.എസ്.സിയിലെ ചില അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചതിന് പിന്നാലെ. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്ക് ശേഷം, ആദ്യമായി സന്നിധാനത്ത് എത്തിയവര്‍ ആരൊക്കെ എന്നത് ആയിരുന്നു ചോദ്യം. 4 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സൈക്യാട്രി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഉള്ള ചോദ്യ പേപ്പറിലായിരുന്നു ചോദ്യം. ചോദ്യത്തോടൊപ്പം ഓപ്ഷനായി ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും പേരുകളും നല്‍കിയിരുന്നു. ചോദ്യം വിവാദം ആയതോടെ ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗം മൂല്യ നിര്‍ണയത്തില്‍ നിന്ന് ചോദ്യം ഒഴിവാക്കിക ആയിരുന്നു
5 തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് മറുപടി നല്‍കി തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ല. ശബരിമല എന്നത് ദേശത്തിന്റെ പേരാണ്. മതസ്പര്‍ദ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും കൂടുതല്‍ വിശദീകരണം നല്‍കാന്‍ സമയം അനുവദിക്കണം എന്നും ജില്ലാ കളക്ടര്‍ നല്‍കിയ മറുപടിയില്‍ സുരേഷ് ഗോപി 6 സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനത്ത് എന്‍.ഡി.എ നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു ശബരിമല മുന്‍നിറുത്തി വോട്ട് ചോദിക്കും എന്ന് സുരേഷ് ഗോപി വോട്ടര്‍മാരോട് പറഞ്ഞത്. പരാമര്‍ശത്തില്‍ ചട്ടലംഘനം നടത്തി എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും നിലപാട് എടുത്തിരുന്നു 7 അതിനിടെ, കണ്ണൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. ദേവസ്വം മന്ത്രി ജാഗ്രത പുലര്‍ത്തണമായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുത് എന്നും മുന്നറിയിപ്പ്. ക്ഷേമപെന്‍ഷന്‍കാര്‍ പിണറായിക്ക് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കില്‍ ദൈവം ചോദിക്കും എന്നായിരുന്നു മന്ത്രി കണ്ണൂരില്‍ പ്രസംഗിച്ചത്. എം.ബി രാജേഷിന്റെ പ്രചാരണത്തിനിടെ, ബൈക്കില്‍ നിന്ന് വടിവാള്‍ വീണ സംഭവത്തില്‍ നടപടി എടുക്കാനും ഡി.ജി.പിര്ര് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദ്ദേശം. 8 ഇന്ത്യയ്ക്ക് കൈമാറുന്നതിന് എതിരെ വിജയ്മല്യ സമര്‍പ്പി്ച ഹര്‍ജി ലണ്ടന്‍ ഹൈകോടതി തള്ളി. മല്യയുടെ ആവശ്യത്തില്‍ കഴമ്പില്ല എന്ന് നിരീക്ഷണം. അപ്പീലുമായി വിജയ് മല്യയ്ക്ക് യു.കെ സുപ്രീംകോടതി സമീപിക്കാം എന്നും ഉത്തരവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9ന് ആണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടത് 10.ഏകീകൃത സിവില്‍കോഡ്, രാമക്ഷേത്രം, ദേശസുരക്ഷ എന്നിവ അടക്കം 75 വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന പത്രിക സങ്കല്‍പ് പത്ര് പുറത്തിറക്കി. പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നിവ മുഖ്യ ലക്ഷ്യം. കയറ്റുമതി വരുമാനം ഇരട്ടി ആക്കും. സൗഹൃദാന്തരീക്ഷത്തില്‍ രാമക്ഷേത്രം പണിയും. ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പെന്‍ഷന്‍ ഉറപ്പെന്നും പ്രകടന പത്രിക 11.ശബരിമലയില്‍ വിശ്വാസ, ആചാര സംരക്ഷണം ഉറപ്പു നല്‍കും. ഇതിനായി ഭരണഘടനാ പരിരക്ഷ ഉറപ്പാക്കും. ഏകീകൃത സിവില്‍ കോഡും പൗരത്വബില്ലും നടപ്പാക്കും എന്ന് ഉറപ്പ് നല്‍കുന്ന പ്രകടന പത്രികയില്‍ ഭൂ പരിമധി പരിഗണിക്കാതെ എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ ധനസഹായം നല്‍കും എന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയും സങ്കല്‍പ് പത്രം വാഗ്ദാനം നല്‍കുന്നു. ബി.ജെ.പി ലക്ഷ്യം ദരിദ്രരുടെ ഉന്നമനം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 12.പ്രകടന പത്രിക തയ്യാറാക്കിയത്, ആറ് കോടി ജനങ്ങളുമായി സംസാരിച്ച ശേഷം എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അതിര്‍ത്തി സുരക്ഷിതമായി. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടം ആയിരുന്നു എന്നും. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആക്കും എന്നും അമിത് ഷാ. 2014-ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ 95 ശതമാനത്തിലേറെ നടപ്പാക്കി എന്നാണ് ബി.ജെ.പിയുടെ അവകാശവാദം. 13. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് വര്‍ധിപ്പിക്കണം എന്ന് സുപ്രീംകോടതി. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രങ്ങള്‍ തിരഞ്ഞെടുത്ത് അതിലെ വിവി പാറ്റുകള്‍ എണ്ണണം എന്ന് നിര്‍ദ്ദേശം. വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് അറിയിച്ചിരുന്നു എങ്കിലും കാത്തിരിക്കാന്‍ തയ്യാര്‍ എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു
|