manippur-

ന്യൂഡൽഹി: മണിപ്പൂരിൽ ബി.ജെ.പി റാലിക്കിടെ സമ്മേളന സ്ഥലത്ത് നിന്ന് പുറത്തേക്കിറങ്ങാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിക്കിടെയാണ് സംഭവം. പരിപാടിക്കിടെ കസേരകളിൽ നിന്ന് ആളുകൾ എഴുന്നേറ്റ് പോകുന്നതിന്റെയും പുറത്തേക്ക് പോകാൻ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചും ഗേറ്റുകൾ പൂട്ടിയും തടയുന്നതിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. മരപ്പലക കുറുകെ പിടിച്ച് പൊലീസ് ആളുകളെ തടയുന്നതും വീഡിയോയിൽ കാണാം.


പുറത്തേക്കു കടക്കാൻ ശ്രമിക്കുന്നവരിൽ ചിലരെ ഗേറ്റ് കടത്തിവിടുന്നതും മറ്റുള്ളവരെ തിരികെ അകത്തേക്ക് തന്നെ തള്ളി വിടുന്നതും ഒരു വീഡിയോയില്‍ കാണാം. പൊലീസ് പൂട്ടിയിട്ട വലിയ ഗേറ്റ് ഒരു പെണ്‍കുട്ടിയും യുവതിയും ചേർന്ന് ചാടിക്കടക്കുന്നതും വീഡിയോയിലുണ്ട്. ഗേറ്റ് ചാടിക്കടക്കുന്നവരെ മറ്റു സ്ത്രീകൾ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്. തിരക്കിനിടയിൽ പെട്ട് പ്രായമായ ഒരു സ്ത്രീ വീഴുന്നതും കാണാം. സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഗേറ്റ് തുറക്കുന്നുണ്ട്.