കോയമ്പത്തൂർ: രണ്ടാം വിവാഹത്തിന് വഴങ്ങാത്തതിന് യുവാവ് കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു. കോയമ്പത്തൂരിലാണ് സംഭവം. മൂന്ന് വർഷം മുമ്പ് വിവാഹിതനായ സതീഷ്‌കുമാർ (27) ആണ് കാമുകിയായ പ്രകതിയെ (20) കൊന്നത്. പൊലീസ് സതീഷിനെ അറസ്റ്റു ചെയ്തു.
ഇയാൾ വിവാഹിതനാണെന്ന് പെൺകുട്ടിക്ക് അറിയില്ലായിരുന്നു. വിവാഹാഭ്യർത്ഥനയെ തുടർന്ന് പ്രകതിയുടെ കുടുംബം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം അറിയുന്നത്. തുടർന്ന വീട്ടുകാർ പിന്മാറി. കോയമ്പത്തൂരിലെ ഒരു കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാത്ഥിനിയായ പ്രകതി വെള്ളിയാഴ്ച്ച കോളേജിൽ നിന്ന് തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് വീട്ടുകാർ പൊലീസിനെ സമീപിച്ചു. ശനിയാഴ്ച്ച രാവിലെ പെൺകുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ വിജനമായ സ്ഥലത്ത് പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.