മണിപ്പൂർ: ആർ.എസിനെയും ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മണിപ്പൂർ മുഖ്യമന്ത്രി എൻ.ബൈറൻ സിംഗിനേയും വിമർശിച്ചെന്നാരോപിച്ച് രാജ്യദ്രോഹ കുറ്റത്തിന് പന്ത്രണ്ട് മാസമായി ജയിൽ ശിക്ഷ അനുഭവിച്ച പത്രപ്രവർത്തകൻ കിഷോർചന്ദ്ര വങ്ങ്ഖേമിനെ മണിപ്പൂർ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കിഷോർ ഫെയ്സ്ബുക്കിൽ ഇട്ടെന്ന ആരോപണത്തിന് മതിയായ തെളിവുകൾ പൊലിസിന് ഹാജരാക്കാനായില്ലെന്നാണ് കോടതി പറഞ്ഞു. മറ്റ് നടപടികൾ പൂർത്തിയായ ശേഷം കിഷോറിനെ ഉടൻ തന്നെ ജയിൽ വിമുക്താക്കും.