സിന്ധു സിംഗപ്പൂരിൽ
സിംഗപ്പൂർ സിറ്റി : കഴിഞ്ഞ വാരം മലേഷ്യ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പുറത്തായ ഇന്ത്യൻ താരം പി.വി. സിന്ധു കിരീട പ്രതീക്ഷയുമായി ഇന്നു മുതൽ സിംഗപ്പൂർ ഓപ്പണിനിറങ്ങുന്നു. ആദ്യ റൗണ്ടിൽ ഡെൻമാർക്കിന്റെ ഹൊയ്മാർക്ക് കായേസ് ഫെൽറ്റാണ് സിന്ധുവിന്റെ എതിരാളി.
നൊവാക്ക് ഒന്നാമത്
പാരീസ് : പുരുഷ ടെന്നിസ് റാങ്കിംഗിൽ നൊവാക്ക് ജോക്കോവിച്ച് തുടർച്ചയായ 20-ാം ആഴ്ചയും ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള നദാലിനെക്കാൾ 25-ാം റാങ്കിംഗ് പോയിന്റ് മുന്നിലാണ് നൊവാക്ക്. അലക്സാണ്ടർ സ്വെരേവ് മൂന്നാം റാങ്കിലും റോജർ ഫെഡറർ നാലാം റാങ്കിലുമാണ്. വനിതാ വിഭാഗത്തിൽ നവോമി ഒസാക്കയാണ് ഒന്നാം റാങ്കിൽ.
മാഡിസണ്‍ കിരീടം
ചാൾസ്ട്ടൺ: ഫൈനലിൽ കരോളിൻ വൊസ്നിയാക്കിയെ കീഴടക്കി മാഡിസൺ കെയ്സ് ചാൾസ്ടൺ വനിതാ ടെന്നിസ് കിരീടം സ്വന്തമാക്കി. 7-6 (5), 6-3നായിരുന്നു മാഡിസന്റെ വിജയം. ആദ്യമായാണ് മാഡിസൺ വൊസ്നിയാക്കിയെ തോൽപ്പിക്കുന്നത്.