ന്യൂഡൽഹി : ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനായി ആസ്ട്രേലിയക്കാരൻ ഗ്രഹാം റെയ്ഡിന് ഔദ്യോഗിക നിയമനം നൽകി. റെയ്ഡിനെ കോച്ചാക്കാൻ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാൽ, ശമ്പളക്കരാറിന്റെ കാര്യത്തിലെ അവ്യക്തത കഴിഞ്ഞ ദിവസമാണ് പരിഹരിച്ചത്. 54കാരനായ റെയ്ഡ് ബാംഗ്ളൂരിലെ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് ഉടനെത്തും. 2018ലെ ലോകകപ്പ് വെള്ളി നേടിയ ഡച്ച് ടീമിന്റെ സഹപരിശീലകനായിരുന്നു റെയ്ഡ്.