relationship-

സുരക്ഷിതമായ ലൈംഗിക ബന്ധങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺട്രസെപ്ടിവ് മാർക്കറ്റിൽ കോണ്ടങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ വിപണിയിൽ തരംഗം സൃഷ്ടിക്കുകയാണ് കൺസന്റ് കോണ്ടങ്ങൾ. സുരക്ഷിതത്വം മാത്രമല്ല, ഉഭയസമ്മതവും പ്രധാനമാണെന്ന സന്ദേശമാണ് അർജന്റീനിയൻ സെക്‌സ് ടോയ് നിർമ്മാണ കമ്പനിയായ തുലിപൻ പുറത്തിറക്കിയ കോണ്ടം നല്‍കുന്നത്.

തുറക്കുന്നതിന് നാലു കൈകൾ വേണമെന്നതാണ് ഇവയുടെ പ്രത്യേകത. രണ്ടു വ്യക്തികൾ ചേർന്ന് നാല് കൈകൾ ഉപയോഗിച്ച് ഒന്നിച്ചു പ്രസ് ചെയ്താൽ മാത്രമേ ഈ പായ്ക്കറ്റ് തുറക്കാൻ സാധിക്കൂ. പരസ്പര സമ്മതത്തിന്റേയും തുല്യതയുടേയും സന്ദേശമാണ് ഇത് നല്‍കുന്നത്. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക വേഴ്ച പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആശയം കൊണ്ടുവന്നിരിക്കുന്നതെന്നാണ് നിർമാതാക്കളുടെ അവകാശ വാദം. പായ്ക്കറ്റിന്റെ പുറത്തെഴുതിയെ വാചകവും ഏറെ ശ്രദ്ധേയമാണ്.
‘ഇഫ് ഇറ്റ്‌സ് നോട്ട് എ യെസ്, ഇറ്റ്‌സ് എ നോ,’ അതെ. അതൊരു യെസ് അല്ലെങ്കിൽ, തീർച്ചയായും നോ തന്നെയാണ്.

എന്നാൽ ഇത്തരത്തിലുള്ള കൺസെന്റ് കോണ്ടങ്ങൾക്കു പിന്നിലുള്ള ലക്ഷ്യം നല്ലതാണെന്നും എന്നാൽ ഇതിന്റെ ഫലം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും പലരും പറയുന്നു. അതേസമയം പങ്കാളിയുടെ സമ്മതത്തെ കുറിച്ച് ചിന്തിക്കാത്തവർ കോണ്ടങ്ങളെ കുറിച്ച് പോലും ചിന്തിക്കുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം.

ഈ വർഷം ഉത്പന്നം വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. കൺസെന്റ് കോണ്ടത്തിന്റെ പരസ്യത്തിന് സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. കൺസന്റ് കോണ്ടങ്ങളുടെ നിർമാതാക്കളായ തുലിപൻ ഉത്പ്പന്നത്തെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ്. ഇവ സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നുവെന്നും ലൈംഗിക അതിക്രമങ്ങൾ തടയുന്നുവെന്നും നിർമാതാക്കൾ പറയുന്നു.

Este pack es tan simple de abrir como entender que si no te dice que sí, es no. #PlacerConsentido pic.twitter.com/KHWyoFmg7L

— Tulipán Argentina (@TulipanARG) April 3, 2019