നേമം: കരമന കളിയിക്കാവിള ദേശീയപാതയിൽ വാഹന അപകടങ്ങൾ പതിവ് കാഴ്ചയാകുകയാണ്. വാഹനങ്ങൾ അലക്ഷമായി ഓടിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഒരു വർഷത്തിനിടെ കരമനയിലും പ്രാവച്ചമ്പലത്തുമായി ചെറുതും വലുതുമായ 200ഓളം അപകടങ്ങളാണ് നടന്നത്. ഇതിൽ 20ൽ അധികം ജീവനുകളും പൊലിഞ്ഞു.
കരമനയിൽ നിന്നും നാലുവരി പാത ആരംഭിക്കുന്ന സ്ഥലത്തും പ്രാവച്ചമ്പലത്ത് എത്തി നിൽക്കുന്ന സ്ഥലത്തും സധാസമയവും ബ്ലോക്ക് അനുഭവപ്പെടുന്നു. ഇതിന് പ്രധാന കാരണം റോഡുകൾ തമ്മിലുളള വിസ്തീർണത്തിലെ വ്യതാസം തന്നെയാണ്. പ്രാവച്ചമ്പലം എസ്.ബി.ഐയ്ക്ക് മുന്നിൽ കാൽനട യാത്രികർക്കും റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകേണ്ട വാഹനങ്ങൾക്കും ദേശീയപാത മറികടക്കുവാൻ വേണ്ടി സ്ഥാപിച്ചിട്ടുളള വീതിയേറിയ സീബ്രാ ലൈനിൽ എപ്പോഴും വാഹനങ്ങൾ നിരന്നുകിടക്കും.
ഇതിനാൽ റേഡ് മറികടക്കുവാൻ സീബ്രാലൈനിൽ കയറുന്നവർ റോഡിന്റെ മദ്ധ്യഭാഗത്ത് അകപ്പെടുന്നതും പതിവാണ്. പലപ്പോഴും അപകട സാദ്ധ്യയയുളള സ്ഥലങ്ങളിൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കാത്തതും അപകടങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. പല ദിവസങ്ങളിലും പ്രാവച്ചമ്പലം -കാട്ടക്കട റോഡ് ചേരുന്ന സ്ഥലത്ത് രാവിലെ ഒൻപത് മണിയോടുകൂടി കൺടോൺമെന്റ് സ്റ്റേഷനിൽ നിന്നും എത്തുന്ന വാഹനത്തിലെ ഒന്നോ രണ്ടോ പൊലീസുകാർ മാത്രമാണ് ഗതാഗത നിയന്ത്രണത്തിന് ഉണ്ടാകുക.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി കരമന മുതൽ പ്രാവച്ചമ്പലം വരെ നാലുവരി പാത നിർമ്മാണം നടത്തിയതിന് ശേഷമാണ് അപകടങ്ങൾ പതിവായതെന്നാണ് നാട്ടുകാർ പറയുന്നത്. പാപ്പനംകോട്, കാരയ്കാമണ്ഡപം, നേമം തുടങ്ങിയ സ്ഥലങ്ങളിലെ സിഗ്നൽ ലൈറ്റുകളെ വാഹന യാത്രക്കാർ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ട്രാഫിക് നിയമം മറികടന്ന് വാഹനം ഓടിക്കുന്നതും ഇത്തരക്കാരെ പിടികൂടാനുള്ള സംവിധാനം ഇല്ലാത്തതും ഇതിനായി ബന്ധപ്പെട്ട അധികൃതർ മെനക്കെടാത്തതും അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാക്കുന്നെന്ന് പരാതിയുണ്ട്.
എന്നാൽ കാരയ്ക്കാമണ്ഡപത്തിൽ സ്ഥാപിച്ചിട്ടുളള കാമറയും പലപ്പോഴും പ്രവർത്തിക്കാറില്ല. ഇതും നിയമം മറികടന്ന് പോകുന്നവർക്ക് അനുഗ്രഹമായി മാറുന്നു.
അപകടങ്ങൾ ഒഴിവാക്കാൻ