ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചു വരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന കന്നി ചിത്രത്തിലൂടെയാണിത്. ഒപ്പം സുരേഷ്ഗോപിയും നസ്രിയ നസീമും അഭിനയിക്കുന്നുണ്ട് . വിഷു ദിനത്തിൽ ചിത്രത്തിന്റെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് സത്യൻ അന്തിക്കാട് സിറ്റി കൗമുദിയോട് പറഞ്ഞു. ലാൽ ജോസിന്റെ സംവിധാന സഹായിയായിരുന്നു അനൂപ്.
14 വർഷങ്ങൾക്കു മുൻപ് ജയരാജ് സംവിധാനം ചെയ്ത മകൾക്ക് എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചു അഭിനയിച്ചത്.
ലോക് സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിഞ്ഞാൽ സുരേഷ് ഗോപി സിനിമയിൽ ജോയിൻ ചെയ്യും. ട്രാൻസിനു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമായിരിക്കുമിത്.