എഡിറ്റർ പീറ്റർ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ സിദ്ധിഖിന്റെ മകൻ ഷഹീൻ സിദ്ധിഖ് നായകനാകുന്നു. കോഴിക്കോട് ചിത്രീകരണം ആരംഭിച്ച സിനിമയിൽ സലിംകുമാറും ധർമ്മജൻ ബോൾഗാട്ടിയുമാണ് മറ്റു താരങ്ങൾ.മുപ്പത് ദിവസമാണ് ഷൂട്ടിംഗ്.
പത്തേമാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തു വന്നത്. അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ ബ്ളോഗ്, വിജയ് സൂപ്പറും പൗർണമിയും, നീയും ഞാനും എന്നീ സിനിമകളിലും അഭിനയിച്ചു. ജീത്തുജോസഫിന്റെ മിസ്റ്റർ ആൻഡ് മിസ് റൗഡിയിലാണ് ഒടുവിൽ അഭിനയിച്ചത്.