kannur

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമ‌ിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സി.പി.എം പ്രവർത്തകനായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കർക്കെതിരെയാണ് കേസെടുത്തത്. പതിനേഴുകാരിയുടെ പരാതിയെ തുടർന്ന് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വീട്ടിൽ വച്ച് നടന്ന പൂജയുടെ മറവിലായിരുന്നു ഇയാൾ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ കൈയ്യേറ്റത്തിന് വിധേയനായ മഹേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.