1. മലപ്പുറത്ത് മുത്തശ്ശിയുടെ ക്രൂരമര്‍ദനമേറ്റ മൂന്ന് വയസുകാരിയെ വേണ്ടെന്ന് കുടുംബം. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിട്ട് കൊടുത്തു. ദിവസങ്ങളായി കുട്ടിയെ പട്ടിണിക്ക് ഇട്ടതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍. കുട്ടിയുടെ കഴുത്തിലും കൈ കാലുകളിലും അടിയേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളായി ആഹാരം ലഭിക്കാത്തതിനാല്‍ എല്ലുകള്‍ പൊന്തിയ നിലയില്‍ ആണ് കുട്ടി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടിയെ വേണ്ടെന്ന് കുടുംബം
2. കുട്ടിയുടെ മുത്തശ്ശി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് സി.ഡബ്യൂ.സി റിപ്പോര്‍ട്ട്. കുട്ടിയെ ഈ നിലയില്‍ കണ്ടെത്തിയ അയല്‍വാസികളാണ് ചൈല്‍ഡ് ലൈനെ വിവരം അറിയിച്ചത്. കുട്ടി താമസിച്ചിരുന്നത് മുത്തശ്ശന്‍െയും മുത്തശ്ശിയുടെയും അമ്മയുടെയും മറ്റ് മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം. ചൈല്‍ഡ്‌ലൈന്‍ കുട്ടിയുടെ അമ്മയുടെ മൊഴി എടുത്തു. അമ്മയെയും നാല് കുട്ടികളെയും ചൈല്‍ഡ് ലൈന്‍ സംരക്ഷണത്തിലേക്ക് മാറ്റി.
3 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള പി എം മോദി സിനിമിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സിനിമ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്ന് അറിയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ കേസില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 11ന് സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം
4 സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം എന്ന് ഹൈക്കോടതി. കോടതി ഉത്തരവ്, ഇരുവരും നല്‍കിയ പുന പരിശോധന ഹര്‍ജി തള്ളി കൊണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇരുവരും. രണ്ടാം പ്രതി ഫാ.ജോസഫ് പുതൃക്കയലിനെ വെറുതെ വിട്ട നടപടി ശരിവച്ച കോടതി കേസിലെ നാലാം പ്രതി ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കളിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി
5 വിചാരണ ഘട്ടത്തില്‍ ഒന്നും മൂന്നും പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയെങ്കിലും സി.ബി.ഐ കോടതി അത് തള്ളുകയായിരുന്നു. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത് ഇതിന് പിന്നാലെ. കുറ്റപത്രത്തില്‍ നിന്ന് ഇവരെ ഒഴിവാക്കാന്‍ പറ്റില്ലെന്നും കോടതി നിരീക്ഷണം. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന പ്രതികളുടെ വാദം കോടതി തള്ളി. വിചാരണക്കിടയില്‍ മതിയായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചാല്‍ വീണ്ടും മൈക്കളിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നും കോടതി
6 കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് എതിരെ വീണ്ടും എല്‍.ഡി.എഫ് പരാതി. രാഘവന്‍ നാമനിര്‍ദ്ദേശ പത്രകയില്‍ വിവരങ്ങള്‍ മറിച്ച് വച്ചെന്ന് ആരോപണം. രാഘവന്‍ പ്രസിഡന്റായ സൊസൈറ്റിയുടെ വിവരങ്ങള്‍ മറച്ചുവച്ചു. എല്‍.ഡി.എഫിന്റെ ആരോപണം ഗ്രിന്‍കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചു വച്ചതായി
7 എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി അഡ്വ. പി.എ മുഹമ്മദ് റിയാസാണ് എം.കെ രാഘവന് എതിരെ റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. നാമനിര്‍ദ്ദേ പത്രിക റദ്ദ് ചെയ്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് രാഘവനെ വിലക്കണം എന്ന് ആവശ്യം. യു.ഡി.എഫിന് തലവേദനയായ രാഘവന് എതിരായ ഒളിക്യാമറ വിവാദം കനക്കുന്നതിനിടെ ആണ് പുതിയ പരാതി
8 ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പരസ്യ പ്രചാരണ അവസാനിക്കുന്നതോടെ 17ാം ലോക്സഭയിലേക്കുള്ള കൗണ്‍ഡൗണ്‍ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 543 മണ്ഡലങ്ങളിലായി 91 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാ പ്രദേശ്, അരുണ്‍ചാല്‍, സിക്കിം നിയമസഭയിലേക്കുള്ള പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും
9 ആദ്യഘട്ടത്തിലുള്ളത് ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളിലും ബിഹാറിലെ നാല് മണ്ഡലങ്ങളും തെലങ്കാനയിലെ 17 മണ്ഡലങ്ങളും ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍. ആദ്യഘട്ട ജനവിധി തേടുന്നവരില്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് നിതിന്‍ ഗഡ്കരിയും കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജ്ജു കേന്ദ്ര മന്ത്രിയും കരസേന മുന്‍ മേധാവിയുമായ വി.കെ സിംഗ് തുടങ്ങി നിരവിധ പ്രമുഖരുമുണ്ട്. ഏഴ് ഘട്ടങ്ങിലായി നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് 23ന് നടക്കും
10പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് പടിഞ്ഞാറന്‍ യു.പിയില്‍ പ്രിയങ്ക ഗാന്ധിയുടെയും എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി പാര്‍ട്ടികളുടെയും റാലികള്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും റാലികളില്‍ പങ്കെടുക്കും. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയും മോദിയും നാല് വര്‍ഷത്തിനു ശേഷം ഒന്നിച്ച് പങ്കെടുക്കുന്ന റാലിയാണ് മഹാരാഷ്ട്രയിലേത്
11 ലോക്സഭ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടന പത്രികയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഹങ്കാരിയും ഒറ്റയാനുമായ ആളുടെ ശബ്ദമാണ് ബി.ജെ.പി പ്രകടന പത്രിക. സങ്കല്‍പ്പ് പത്ര അടച്ചിട്ട മുറിയില്‍ തയ്യാറാക്കിയത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ജനങ്ങളുടെ ശബ്ദമെന്നും രാഹുലിന്റെ കൂട്ടിച്ചേര്‍ക്കല്‍. രാഹുലിന്റെ വിമര്‍ശനം ട്വീറ്ററിലൂടെ