v-d-satheesan-pinarayi

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ രംഗത്തെത്തി. "മസാല ബോണ്ട് വിൽപ്പന എരിവും പുളിയുമുള്ള മസാലയായി മാറിയിരിക്കുകയാണ്. വിവാദത്തിൽപെട്ട എസ്.എൻ.സി. ലാവലിൻ കമ്പനിയുടെ മേജർ ഷെയർ ഹോള്‍ഡറും പ്രൈം ഇൻവെസ്റ്ററുമായ സി.ഡി.പി.ക്യു എന്ന കനേഡിയൻ കമ്പനിയാണ് സർക്കാരിന്റെ ബോണ്ട് വാങ്ങിയിരിക്കുന്നത്. പിണറായി സർക്കാർ എന്ത് തുടങ്ങിയാലും അത് അവസാനം ചെന്നെത്തുന്നത് ലാവലിനിൽ തന്നെയാണെ"ന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'പിണറായി സർക്കാരിന്റെ കിഫ്ബിക്കു വേണ്ടിയുള്ള മസാല ബോണ്ട് വിൽപ്പന എരിവും പുളിയുമുള്ള മസാലയായി മാറിയിരിക്കുകയാണ്. വിവാദത്തില്‍ പെട്ട എസ്.എൻ.സി. ലാവലിൻ കമ്പനിയുടെ മേജർ ഷെയർ ഹോൾഡറും പ്രൈം ഇനവെസ്റ്ററുമായ CDPQ എന്ന കനേഡിയന്‍ കമ്പനിയാണ് സർക്കാരിന്റെ ബോണ്ട് വാങ്ങിയിരിക്കുന്നത്. CDPQന്റെയും മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ SNC ലാവലിനിൽ പ്രവർത്തിച്ചവർ തന്നെയാണ്. പിണറായി സർക്കാർ എന്ത് തുടങ്ങിയാലും അത് അവസാനം ചെന്നെത്തുന്നത് ലാവ്‌ലിനിൽ തന്നെയാണ്.

9.78% പലിശയ്ക്കാണ് ബോണ്ട് വിറ്റ് 2150 കോടി വാങ്ങിയിരിക്കുന്നത്. യു.ഡി.എഫ്.സർക്കാരിന്റെ കാലത്തു കൊച്ചി മെട്രോയ്ക്ക് വേണ്ടി 1350 കോടി രൂപ 25 വർഷത്തേക്ക് വാങ്ങിയിരിക്കുന്നത് 1.35% പലിശയ്ക്കാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 6-8% പലിശയ്ക്ക് 12000 കോടി രൂപ സ്റ്റേറ്റ് ബോണ്ട് വാങ്ങാൻ തയ്യാറായിട്ടും അതും ഈ സർക്കാരിന്റെ കണ്ണിൽപെട്ടില്ല. മസാല ബോണ്ട് വിൽപ്പന കേരള ചരിത്രത്തിലെ മറ്റൊരു അഴിമതിയുടെ ആരംഭമാണ്. അഞ്ചു നയാ പൈസ ട്രഷറിയിലില്ലാത്ത കേരള സർക്കാരിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണ് സർക്കാരിന്റേത്.'