ഒരു ആവശ്യത്തിന് എന്ന് പറഞ്ഞ് ഓ മൈ ഗോഡ് സംഘം പ്ലാൻ ചെയ്ത സ്ഥലത്ത് കൂട്ടുകാരൻ പറഞ്ഞതനുസരിച്ച് കൂട്ടുകാരി കാർ പാർക്ക് ചെയ്യുന്നു. പാർക്ക് ചെയ്ത് കൂട്ടുകാരന്റെ വീട്ടിലേയ്ക്ക് പോയപ്പോഴാണ് ഓ മൈ ഗോഡ് സംഘം വർക്ക് ഷോപ്പുകാരുടെ വേഷത്തിൽ കാർ നന്നാക്കാൻ എത്തുന്നത്. കാർ ശരിയാക്കുന്ന ശബ്ദം കേട്ട് വണ്ടി ഉടമയും വീട്ടമ്മയുമായ സ്ത്രീ ഓടി എത്തുന്നു. ആരും പറയാതെ എത്തിയ വർക്ക്ഷോപ്പ് കാരുടെ പ്രവർത്തിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നു.
പ്രശ്നങ്ങൾ ഉശിരൻ പ്രകടനങ്ങളായി മാറുന്നതാണ് ഓ മൈ ഗോഡിൽ ചിരിപ്പൂരം നിറയ്ക്കുന്നത്. പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന ഈ പ്രാങ്ക് ഷോ യുടെ അവതാരകർ സാബു പ്ലാങ്കവിളയും ഫ്രാൻസിസ് അമ്പലമുക്കമാണ്