ന്യൂഡൽഹി: നോട്ട് നിരോധനത്തിന് മുമ്പ് അസാധുനോട്ടുകൾ വലിയതോതിൽ മാറ്റിനൽകിയെന്ന് വെളിപ്പെടുത്തുന്നതിന്റ തെളിവുകൾ കോൺഗ്രസ് പുറത്തുവിട്ടു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപറേഷനിൽ നടന്ന ഇടപാടിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റി നൽകിയെന്ന് കോൺഗ്രസ് വ്യക്തമാക്കി.നോട്ട് നിരോധനത്തിന് മുമ്പ് വിദേശത്ത് നിന്നും ഒരുലക്ഷം കോടിയുടെ വ്യാജനോട്ടുകൾ ഇന്ത്യയിലെത്തയെന്നും കോൺഗ്രസ് ആരോപിച്ചു.
ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ അറിവോടെയാണിതെന്നും കപിൽ സിബൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അസാധുനോട്ട് മാറ്റി നൽകൽ ഇപ്പോഴും തുടരുന്നുവെന്ന് കപിൽ സിബിൽ പറഞ്ഞു.