shoukath-

തേസ്പൂർ: ബീഫ് വിറ്റുവെന്നാരോപിച്ച് അസാമിൽ മദ്ധ്യവയസ്കനെ ആൾക്കൂട്ടം മർദ്ദിച്ചു. ഷൗക്കത്ത് അലിക്കാണ് (48) ബിശ്വനാഥ് ജില്ലയിലെ മധുപൂർ ചന്തയിൽവച്ച് പ്രദേശവാസികളുടെ ക്രൂരമായ മർദ്ദനമേറ്റത്. ഇദ്ദേഹത്തെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മർദ്ദനത്തിന് പുറമേ,​ അലിയുടെ പൗരത്വം ചോദ്യംചെയ്യുന്നതും പന്നിമാംസം കഴിക്കാൻ നിർബന്ധിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 വർഷമായി ബിശ്വനാഥിൽ കച്ചവടം ചെയ്യുകയാണ് ഷൗക്കത്ത് അലി. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നതായും അസാം പൊലീസ് അറിയിച്ചു.