sonia

ലക്‌നൗ: യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. 2004 മുതൽ സോണിയയ്ക്കൊപ്പമാണ് റായ്ബറേലിയിലെ വിജയം. കോൺഗ്രസ് വിട്ട് സമീപകാലത്ത് ബി.ജെ.പിയിൽ ചേർന്ന ദിനേഷ് പ്രതാപ് സിംഗാണ് ഇവിടെ ഇത്തവണ സോണിയയുടെ എതിരാളി.മേയ് ആറിനാണ് റായ്ബറേലിയിൽ വോട്ടെടുപ്പ്. പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസിനൊപ്പം അല്ലെങ്കിലും എസ്.പി - ബി.എസ്.പി സഖ്യം ഇവിടെ തങ്ങളുടെ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടില്ല.

1957 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 19 തവണ കോൺഗ്രസ് ജയിച്ച മണ്ഡലം കൂടിയാണ് റായ്ബറേലി. 1977 ൽ ഭാരതീയ ലോക് ദൾ നേതാവ് രാജ് നരെയ്ൻ ഇന്ദിരാ ഗാന്ധിയെ തോൽപ്പിച്ച ചരിത്രവും റായ്ബറേലിക്കുണ്ട്.