ലണ്ടൻ:ഇംഗ്ലീഷ് ഫുട്ബാൾ ടീമിലെ മിന്നും താരമായിരുന്ന പീറ്റർ കോച്ചിന്റെ ഭാര്യ ആബി ക്ളാൻസിക്ക് നാലാമതും വിശേഷം. പ്രശസ്തമോഡൽ കൂടിയായ ആബിതന്നെയാണ് കഴിഞ്ഞദിവസം ഇക്കാര്യം പുറത്തുവിട്ടത്.
നാലാമതും അമ്മയാകുന്നതിൽ മുപ്പത്തിമൂന്നുകാരിയായ ആബി തികഞ്ഞ സന്തോഷത്തിലാണ്. പക്ഷേ, ഗർഭകാല പ്രശ്നം ഒരു പ്രശ്നമായി മാറിയിരിക്കുകയാണെന്നാണ് ആബി പറയുന്നത്. നേരത്തേ മൂന്നുതവണ ഗർഭിണിയായപ്പോഴും ഇൗവക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ഇത്തവണയും ഉണ്ടാകുമെന്ന് കരുതിയിരുന്നു. പക്ഷേ, ഇത്രയും കടുക്കുമെന്ന് കരുതിയില്ല.
പക്ഷേ, ആബിയുടെ പ്രതീക്ഷകൾ അപ്പടി തെറ്റി. തുടക്കത്തിൽ എങ്ങനെയായിരുന്നോ അതുപോലെതന്നെ ഇപ്പോഴും. ചീസിനോടും ചില മധുരപലഹാരങ്ങളോടും കടുത്ത ഇഷ്ടത്തിലാണ് കക്ഷി ഇപ്പോൾ. കുറച്ചുമാസങ്ങൾ മാത്രമേ ഇൗ ഇഷ്ടം ഉണ്ടാവൂ. പിന്നെ ഇൗ സാധനങ്ങളുടെ പേരു കേൾക്കുന്നതു പോലും വെറുപ്പാകും. അതാണ് മുൻകാല അനുഭവം.
പ്രമുഖ അടിവസ്ത്രമോഡലും ടെലിവിഷൻ താരവുമാണ് ആബി. മൂന്നു പ്രസവിച്ചെങ്കിലും ഇപ്പോഴും ശരീരവടിവിന് ഒരിടിവും സംഭവിച്ചിട്ടില്ല. 2005 മുതൽ 2010വരെ ഇംഗ്ളണ്ട് ടീമിൽ അംഗമായിരുന്ന പീറ്റർകോച്ച് ശരിക്കും മിന്നും താരമായിരുന്നു. ദേശീയ ടീമിനുവേണ്ടി നാൽപ്പത്തഞ്ച് തവണ ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്. ഇരുപത്തിരണ്ട് ഗോളുകളാണ് സമ്പാദ്യം. രണ്ടു തവണ ലോകകപ്പ് ടീമിലും ഇടംപിടിച്ചു.